വായനാദിനമായി ആചരിക്കുന്ന ദിവസം എന്ന് ?
ജൂൺ 19
ആരുടെ ഓർമ്മയ്ക്കായാണ് ജൂൺ 19 വായനാദിനമായി ആചരിക്കുന്നത്?
പി എൻ പണിക്കർ
ജൂൺ 19 ദേശീയ വായനാ ദിനമായി ആചരിക്കാൻ തുടങ്ങിയത് ഏത് വർഷം മുതലാണ് ?
2017 മുതൽ
ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്?
പി എൻ പണിക്കർ
കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് ആരാണ് ?
പി.എൻ.പണിക്കർ
കേരള വിദ്യാഭ്യാസ വകുപ്പ് വായനാവാരമായി ആചരിക്കുന്നത് ജൂൺ 19 മുതൽ മുതൽ ഏത് ദിവസം വരെയാണ് ?
ജൂൺ 25 വരെ
പി എൻ പണിക്കരുടെ മുഴുവൻ പേര് എന്താണ് ?
പുതുവായിൽ നാരായണ പണിക്കർ
പി എൻ പണിക്കർ ജനിച്ചത് എവിടെയാണ് ?
നീലംപേരൂർ (ആലപ്പുഴ)
പി എൻ പണിക്കരുടെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് ഏത് വർഷം എന്ന് ?
2004 ജൂൺ 19
വായിച്ചു വളരുക; ചിന്തിച്ചു വിവേകം നേടുക' അരുടെ മഹത്തായ സന്ദേശമാണ് ?
പി.എൻ പണിക്കർ