1. നെഹ്റു അധ്യക്ഷനായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം ഏതാണ് ?
(a) 1911 കൊൽക്കത്ത സമ്മേളനം
(b) 1924 ബൽഗാം സമ്മേളനം
(c) 1929 ലഹോർ സമ്മേളനം
(d) 1923 കാൺപൂർ സമ്മേളനം
ഉത്തരം : (c) 1929 ലഹോർ സമ്മേളനം
2. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നെഹ്റു നടത്തിയ പ്രശസ്തമായ പ്രസംഗം ഏതാണ് ?
(a) വിധിയുമായുള്ള കൂടികഴ്ച
(b) സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ
(c) ഇന്ത്യ സ്വാതന്ത്ര്യം നേടി
(d) ഇന്ത്യ മുന്നോട്ട്
ഉത്തരം : (a) വിധിയുമായുള്ള കൂടികഴ്ച
3. താഴെപ്പറയുന്നവയിൽ ജവഹർലാൽ നെഹ്റു എഴുതിയ കൃതി ഏതാണ് ?
(a) അസന്തുഷ്ട ഇന്ത്യ
(b) ഇന്ത്യയെ കണ്ടെത്തൽ
(c) ഇന്ത്യ സ്വാതന്ത്ര്യം നേടി
(d) വീണ പൂവ്
ഉത്തരം : (b) ഇന്ത്യയെ കണ്ടെത്തൽ
4. ജവഹർലാൽ നെഹ്റുവിന് ഭാരതരത്നം പുരസ്കാരം ലഭിച്ചത് ഏത് വർഷമാണ് ?
(a) 1955
(b) 1964
(c) 1993
(d)1960
ഉത്തരം : (a) 1955
5. യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റായ നെഹ്റുവിന്റെ സഹോദരി ആര് ?
(a) ഉഷ മേഥ
(b) രാജകുമാരി കൗർ
(c) വിജയലക്ഷ്മി പണ്ഡിറ്റ്
(d) ക്യാപ്റ്റൻ ലക്ഷ്മി
ഉത്തരം :(c) വിജയലക്ഷ്മി പണ്ഡിറ്റ്
6. നെഹ്റു എത്ര തവണ നോബൽ സമാധാന പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട് ?
(a) 05
(b) 11
(c) 04
(d) 09
ഉത്തരം : (b) 11
7. ജവഹർലാൽ നെഹ്റു അന്തരിച്ചത് എവിടെ വെച്ചാണ് ?
(a) പൂനെ
(b) ഡൽഹി
(c) കൊൽക്കത്ത
(d) അലഹബാദ്
ഉത്തരം : (b) ഡൽഹി
8. ജവഹർലാൽ നെഹ്റു തുറമുഖം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
(a) കൊച്ചി
(b) വിശാഖപട്ടണം
(c) കൊൽക്കത്ത
(d) മുംബൈ
ഉത്തരം : (d) മുംബൈ
9. ജവഹർലാൽ നെഹ്റുവിൻ്റെ പത്നിയുടെ പേരെന്താണ് ?
(a) ഉഷാ നെഹ്റു
(b) കമലാ നെഹ്റു
(c) കസ്തൂർബാ നെഹ്റു
(d) ലക്ഷ്മി നെഹ്റു
ഉത്തരം : (b) കമലാ നെഹ്റു
10. ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥ യുടെ പേരെന്താണ് ?
(a) ഒരു ആത്മകഥ
(b) കൊഴിഞ്ഞ കാലം
(c) എന്റെ ജീവിതം
(d) എൻ്റെ പരീക്ഷണ കാലം
ഉത്തരം : (a) ഒരു ആത്മകഥ
11. ജവഹർലാൽ നെഹ്റുവിന്റെ മരണശേഷം ഇന്ത്യയുടെ ആക്ടിങ് പ്രധാനമന്ത്രി ആരായിരുന്നു ?
(a) ഇന്ദിരാഗാന്ധി
(b) സർദാർ വല്ലഭായ് പട്ടേൽ
(c) ഗുൽസാരിലാൽ നന്ദ
(d) രാജീവ് ഗാന്ധി
ഉത്തരം : (c) ഗുൽസാരിലാൽ നന്ദ
12. നെഹ്റു കുടുംബത്തിലെ എത്ര പേർ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുണ്ട് ?
(a) 04
(b) 03
(c) 02
(d) 01
ഉത്തരം : (b) 03
13. ജവഹർലാൽനെഹ്റു ലോകസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച മണ്ഡലം ഏതാണ് ?
(a) ഫുൽപുർ
(b) കാൺപൂർ
(c) അലഹബാദ്
(d) ഡൽഹി
ഉത്തരം : (a) ഫുൽപുർ
14. ആദ്യത്തെ നെഹ്റു ട്രോഫി വള്ളംകളി നടന്ന വർഷം ഏതാണ് ?
(a) 1962
(b) 1946
(c) 1952
(d) 1928
ഉത്തരം : (c)1952
15. ജവഹർലാൽ നെഹ്റു എത്ര തവണ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുണ്ട് ?
(a) 02
(b) 03
(c) 05
(d) O1
ഉത്തരം : (b) 03
16. ആദ്യത്തെ നെഹ്റു മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായിരുന്ന മലയാളി ആര് ?
(a) വി.കെ. കൃഷ്ണമേനോൻ
(b) ജോൺ മത്തായി
(c) വി.പി. മേനോൻ
(d) കെ. കേളപ്പൻ
ഉത്തരം : (b) ജോൺ മത്തായി