കേരള സാഹിത്യ പുരസ്കാരങ്ങൾ
Table of Contents
എഴുത്തച്ഛൻ പുരസ്കാരം
- ഒരു സാഹിത്യകാരൻ്റെയോ സാഹിത്യകാരിയുടെയോ സമഗ്ര സംഭവനയ്ക്ക് നൽകുന്ന പുരസ്ക്‌കാരം.
- കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നത സാഹിത്യ പുരസകാരം.
- അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും ആണ് അവാർഡ്.
- ആദ്യം നൽകിയത് -1993
- ആദ്യം നേടിയത് -ശൂരനാട് കുഞ്ഞൻപിള്ള
- ആദ്യം നേടിയ വനിത - ബാലാമണിയമ്മ (1995)
2023 - എസ് കെ വസന്തൻ
2022 - സേതു
2021 - പി വത്സല
2023 ലെ എഴുത്തച്ഛൻ പുരസ്കാരം പ്രൊഫസർ എസ് കെ വസന്തൻ
നോവലിസ്റ്റും കഥാകൃത്തും ഉപന്യാസകാരനും ചരിത്രഗവേഷകനുമായ ഡോ. എസ്.കെ വസന്തൻ വിവിധ വിഷയങ്ങളിലായി അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട പുസ്തകങ്ങൾ:
കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു, നമ്മൾ നടന്ന വഴികൾ, പടിഞ്ഞാറൻ കാവ്യമീമാംസ, കാൽപ്പാടുകൾ
സേതു-പ്രധാനകൃതികൾ
- കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ സേതുവിൻ്റെ കൃതി - അടയാളങ്ങൾ
- കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ സേതുവിൻ്റെ കഥ -പേടിസ്വപ്നങ്ങൾ
- കേരള സാഹിത്യ അവാർഡ് നേടിയ സേതുവിന്റെ നോവൽ പാണ്ഡവപുരം
- കേന്ദ്ര ബാലസാഹിത്യ അക്കാദമി അവാർഡ് നേടിയ സേതുവിൻ്റെ കൃതി -ചെക്കുട്ടി
- ഓടക്കുഴൽ പുരസ്‌കാരം -മറുപിറവി
- പുനത്തിൽ കുഞ്ഞബ്‌ദുള്ളയുമായി ചേർന്നു സേതു രചിച്ച കൃതി - നവഗ്രഹങ്ങളുടെ തടവറ
- 2021 ജേതാവ് പി വത്സലയുടെ പ്രശസ്‌തമായ നോവൽ - നെല്ല്
- കേരള സാഹിത്യ അക്കാദമി പുരസ്കാരം- നിഴലുറങ്ങുന്ന വഴികൾ
ഓടക്കുഴൽ പുരസ്കാരം
ഓടക്കുഴൽ പുരസ്കാരം
- മലയാളകവി ജി. ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ അവാർഡാണ് ഓടക്കുഴൽ പുരസ്കാരം.
- മലയാളത്തിലെ ഏറ്റവും നല്ല കൃതിയായി അവാർഡ് നിർണയകമ്മിറ്റി തിരഞ്ഞെടുക്കുന്ന ഗ്രന്ഥത്തിന്റെ കർത്താവിനാണ് ഓടക്കുഴൽ പുരസ്കാരം നൽകുന്നത്.
- 30,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം .
2023 - പി എൻ ഗോപീകൃഷ്ണൻ
കൃതി - കവിത മാംസാഭോജിയാണ് (കവിത സമാഹാരം)
2022: അംബിക സുധൻ മാങ്ങാട്
കൃതി-പ്രണവായു (നോവൽ)
2021 സാറാ ജോസഫ്
കൃതി - ബുധിനി (നോവൽ )
വികസനത്തിൻ്റെ പേരിൽ സ്വന്തം ഭൂമിയിൽ നിന്ന് ആട്ടിയിറക്കപ്പെടുന്നവരുടെ ജീവിതം ആവിഷ്കരിക്കുന്ന നോവലാണ് ബുധിനി
വയലാർ പുരസ്കാരം
വയലാർ പുരസ്കാരം
- വയലാർ അവാർഡിൻറെ സമ്മാനതുക ഒരു ലക്ഷം രൂപയും, കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ തീർത്ത ശില്പവുമാണ് പുരസ്കാരം.
- വയലാർ പുരസ്‌കാരം ആദ്യമായിലഭിച്ചത് - ലളിതാംബികാ അന്തർജനം (1977,അഗ്നിസാക്ഷി)
2023 (47 th) - ശ്രീകുമാരൻ തമ്പി
കൃതി-ജീവിതം ഒരു പെൻഡുലം
2022 (46 th) - എസ്. ഹരീഷ്
കൃതി-മീശ
2021 - ബെന്യാമിൻ
കൃതി-മാന്തളിരിലെ 20 കമ്യൂണിസ്റ് വർഷങ്ങൾ
പത്മപ്രഭാ പുരസ്കാരം
പത്മപ്രഭാ പുരസ്കാരം
- ആധുനിക വയനാടിൻ്റെ ശില്പികളിൽ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിൽ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് പത്മപ്രഭാ പുരസ്കാരം.
- 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം
- ആദ്യമായി നേടിയത് - ഉണ്ണികൃഷ്ണൻ പൂത്തൂർ (1996)
2023 (24rd) - സുഭാഷ് ചന്ദ്രൻ
പ്രധാന കൃതികൾ :
മനുഷ്യന് ഒരു ആമുഖം, സമുദ്ര ശില, ഘടികാരങ്ങൾ നിൽക്കുന്ന സമയം
2024(25th) - റഫീഖ് അഹമ്മദ്
പ്രധാന കൃതികൾ:
സ്വപ്നവാങ്മൂലം, ആൾമറ (കേരളസാഹിത്യ അവാർഡ്) ചീട്ടകളിക്കാർ,ശിവകാമി ഗ്രാമവൃക്ഷത്തിലെ വവ്വാൽ അഴുക്കില്ലം (നോവൽ) തോരാമഴ,അമ്മത്തൊട്ടിൽ