Applications invited for the appointment of Kudumbashree Animator
മലപ്പുറം:കുടുംബശ്രീ മലപ്പുറം ജില്ലാ മിഷൻ ജില്ലയിലെ ഗോത്രമേഖലയിൽ നടപ്പിലാക്കി വരുന്ന നിലമ്പൂർ ട്രൈബൽ സ്പെഷ്യൽ പ്രൊജക്ടിന്റെയും പട്ടികവർഗ്ഗ സുസ്ഥിര വികസന പരിപാടിയുടെയും പ്രവർത്തനങ്ങൾ ഏകോപ്പിക്കുതിന് പത്താം ക്ലാസ് പാസ്സായ പട്ടികവർഗ്ഗ വിഭാഗക്കാരിൽ നിന്ന് ആനിമേറ്റർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ പോത്തുകല്ല്, കരുളായി, ചുങ്കത്തറ, ഊർങ്ങാട്ടിരി പഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ 18നും 45നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പട്ടികവർഗ്ഗ വിഭാഗമാണെന്ന് തെളിയിക്കു സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം ഡിസംബർ ആറിന് വൈകീട്ട് അഞ്ചിന് മുൻപായി മലപ്പുറം കുടുംബശ്രീ ജില്ലാ ഓഫീസിലോ നിലമ്പൂർ ട്രൈബൽ സ്പെഷ്യൽ പ്രോജക്ട് ഓഫീസിലോ നേരിട്ടോ തപാൽ മുഖേനയോ എത്തിക്കണമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 04832733470, 9747670052.