India National Space Day Quiz in 2024
1. ഏതു ദിവസമാണ് ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ ഇന്ത്യ ഗവൺമെന്റ് തീരുമാനിച്ചത് ?
ഓഗസ്റ്റ് 23
2. ബഹിരാകാശത്തെത്തിയ ആദ്യ വ്യക്തി ?
യൂറി ഗഗാറിൻ
3. ബഹിരാകാശത്ത് നടന്ന ആദ്യ വ്യക്തി ആര് ?
അലക്സി ലിയനോവ്
4. യൂറി ഗഗാറിൻ സഞ്ചരിച്ച വാഹനം ഏതാണ് ?
വോസ്തോക്ക് 1
5. ബഹിരാകാശത്ത് എത്തിയ ആദ്യ വനിത ആര് ?
വാലന്റീന തെരഷ്കോവ
6. ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യൻ വംശജ ആര് ?
കൽപ്പന ചൗള
7. ബഹിരാകാശത്ത് പോയ രണ്ടാമത്തെ ഇന്ത്യൻ വംശജ ആര് ?
സുനിതാ വില്യംസ്
8. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ ആര് ?
രാകേഷ് ശർമ
9. ആദ്യ ബഹിരാകാശ വിനോദ സഞ്ചാരി ആര് ?
ഡെന്നീസ് ടിറ്റോ
10. ബഹിരാകാശത്തെത്തിയ ആദ്യ വനിത വിനോദസഞ്ചാരി ആര് ?
അനൗഷാ അൻസാരി
11. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രികൻ ?
വില്യം ഷാട്നർ
12. നാസ സ്ഥാപിതമായ വർഷം ?
1958
13.ബഹിരാകാശ വാഹനങ്ങളിൽ വളർത്തുന്ന സസ്യം ഏത് ?
ക്ലോറെല്ല
14. ബഹിരാകാശത്ത് എത്തിയ ആദ്യ ജീവി ഏത് ?
ലെയ്ക എന്ന നായ
15. ലെയ്ക സഞ്ചരിച്ച വാഹനം ഏത് ?
സ്പുട്നിക് - 2
16. സൗരയൂഥത്തിലെ ഏറ്റവും ചൂട് കൂടിയ ഗ്രഹം ഏത് ?
ശുക്രൻ
17. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ആസ്ഥാനം എവിടെയാണ് ?
പാരീസ്