10 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (27/06/2025 വെള്ളി) അവധി
ജൂൺ 26, 2025ശക്തമായ കാറ്റും മഴയും കണക്കിലെടുത്ത് പാലാക്കാട് , പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ, ഇടുക്കി , വയനാട്, മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്ക് ,ആലപ്പുഴ ജില്ലയിലെ ചേർത്തല, കുട്ടനാട് താലൂക്കുകൾ ,കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്ക് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച (ജൂൺ 27) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്.
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.