ഏത് പദം ലോപിച്ചാണ് 'ഓണം'എന്ന വാക്ക് ഉണ്ടായത് ?
ശ്രാവണം
സംഘകൃതികളിൽ ഓണം ഏത്" പേരിലാണ് അറിയപ്പെടുന്നത് ?
ഇന്ദ്രവിഴ
മഹാബലിയുടെ പിതാവിന്റെ പേര് ?
വിരോചനൻ
മഹാബലിയുടെ മുത്തച്ഛന്റെ പേര് ?
പ്രഹ്ലാദൻ
മഹാബലിയുടെ മുതുമുത്തച്ഛൻ ?
ഹിരണ്യ കശിപു
തൃക്കാക്കരയുടെ പണ്ടത്തെ പേര് ?
തിരുകാൽക്കരൈ
ദേവാസുര യുദ്ധത്തിൽ കൊല്ലപ്പെട്ട മഹാബലിയെ പുനർജീവിപ്പിച്ചത് ?
ശുക്രാചാര്യൻ
ഓണാട്, ഓടനാട് എന്നൊക്കെ അറിയപ്പെട്ടിരുന്ന നാട്ടുരാജ്യം ?
കായംകുളം
പണ്ട് ഓണത്തിനുപയോഗിച്ചിരുന്ന ഒരു സംഗീതോപകരണം ?
ഓണവില്ല്
മലബാറിൽ ഓണക്കാലത്തിറങ്ങുന്ന തെയ്യം ?
ഓണപ്പൊട്ടൻ
ഓണം കേരളത്തിന്റെ ദേശീയോത്സവമാക്കിയ വർഷം ?
1961
അത്തം നാളിൽ ഏത് നിറത്തിലുള്ള പൂക്കളാണ് പൂക്കളമിടാൻ ഉപയോഗിക്കാത്തത് ?
ചുവപ്പ്
രണ്ടാമോണത്തിന്റെ മറ്റൊരു പേര് ?
അമ്മായിയോണം
മൂലം നാളിലുള്ള പൂക്കളത്തിന്റെ പ്രത്യേകത എന്ത് ?
ചതുരാകൃതി
ആറന്മുള വള്ളം കളി ഏത് നാളിലാണ്* നടത്തുന്നത് ?
ഉത്രട്ടാതി
നാലാം ഓണം ആരുടെ ജന്മദിനമാണ് ?
ശ്രീനാരായണഗുരു
"പൂക്കളം" എന്ന കവിതാ സമാഹാരം എഴുതിയത് ?
വൈലോപ്പിള്ളി ശ്രീധരമേനോൻ
"ഓണപ്പൂവ്" എന്ന വിശേഷണമുള്ള പൂവ് ?
കാശിത്തുമ്പ
"ഓണം കേറാമൂല" എന്ന പ്രയോഗത്തിന്റെ അർത്ഥം ?
കുഗ്രാമം
"അത്തച്ചമയം" എന്താണ് ?
അത്തം നാളിൽ തൃപ്പൂണിത്തറയിൽ നടക്കുന്ന ആഘോഷം
"ഓണസദ്യ" എന്ന കവിത എഴുതിയത് ?
മഹാകവി വള്ളത്തോൾ
വാമനപ്രതിഷ്ഠയുള്ള ക്ഷേത്രം" എവിടെയാണ് ?
തൃക്കാക്കര
ഓണത്തോടനുബന്ധിച്ച് വാങ്ങിക്കുന്ന പുതു വസ്ത്രങ്ങൾ അറിയപ്പെടുന്നത് ?
ഓണക്കോടി
വീട്ടുമുറ്റത്ത് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുന്ന ചടങ്ങിന് പറയുന്ന പേര് ?
ഓണം കൊള്ളുക
തൃക്കാക്കരയപ്പന്റെ കളിമണ്ണ് കൊണ്ടുണ്ടാക്കിയ പ്രതിഷ്ഠ എവിടെയാണ് വയ്ക്കുന്നത് ?
വീട്ടുമുറ്റത്ത് അരിമാവു കൊണ്ട് കോലം വരച്ച് അതിനു മുകളിൽ
തൃക്കാക്കരയപ്പന്റെ പ്രതിഷ്ഠ എന്തിന്റെ * പ്രതിരൂപമാണെന്നാണ് വിശ്വാസം ?
ബുദ്ധ സ്തൂപങ്ങളുടെ
ഓണക്കാഴ്ചക്ക് പ്രധാനമായും എന്താണ് നല്കിയിരുന്നത് ?
വാഴക്കുല
ഓണാഘോഷത്തിന്റെ അവസാന ഘട്ടMONSTER ഒരുക്കങ്ങൾക്കായി മലയാളികൾ നടത്തുന്ന പരിശ്രമത്തിന് പറയുന്ന പേര് ?
ഉത്രാടപ്പാച്ചിൽ
മലയാളികൾ ഓണത്തിനു വേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ?
ഉത്രാടം
ഓണത്തിന്റെ പ്രധാന ആകർഷണം എന്ത് ?
ഓണസദ്യ
ഓണസദ്യ എന്തിലാണ് വിളമ്പുന്നത് ?
നാക്കിലയിൽ
ഓണത്തിന്റെ ഐതീഹ്യം വിളിച്ചോതുന്ന പാട്ട് ?
മാവേലി നാടു വാണീടും കാലം
"അത്തം പത്തിന് പൊന്നോണം" എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?
അത്തം മുതൽ പത്താം ദിവസം തിരുവോണം
അത്തച്ചമയം ആഘോഷിക്കുന്ന സ്ഥലം ?
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ
"നന്ദി തിരുവോണമേ നന്ദി" എന്ന കവിത ആരുടേതാണ് ?
എൻ എൻ കക്കാട്
ഓണം ചടങ്ങുകളുടെ പരിസമാപ്തി എന്നാണ് ?
ഓണത്തിന്റെ പതിനാറാം നാളായമകം ദിനത്തിൽ
ഓണത്തെയ്യത്തി മഹാബലി സങ്കൽപ്പത്തിലുള്ള നാട്ടു ദൈവത്തിന്റെ പേര് ?
ഓണത്താർ
ഓണത്തെയ്യം കെട്ടിയാടുന്നത് ആരാണ് ?
വണ്ണാൻമാർ
ഓണത്താർ പാട്ടിന്റെ ഉള്ളടക്കം എന്ത് ?
അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രം
ഓണ തെയ്യം ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള ജില്ല ?
കണ്ണൂർ
ഓണ തെയ്യത്തിലെ സംസാരിക്കാത്ത തെയ്യത്തിന്റെ പേര് ?
ഓണേശ്വരൻ / ഓണപ്പൊട്ടൻ
ആറന്മുള വള്ളം കളിയുടെ ഐതിഹ്യം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ?
ആറന്മുള ശ്രീകൃഷ്ണ ക്ഷേത്രം
എന്താണ് "അവിട്ടക്കട്ട" ?
ഓണക്കാലത്തെ ഒരു പലഹാരം
'കാടിയോണം' എന്നാണ് ?
ഓണത്തിന്റെ ആറാം ദിവസം
ഇരുപത്തിയെട്ടാമോണം എന്നാണ് ആഘോഷിക്കുന്നത് ?
കന്നിമാസത്തിലെ തിരുവോണം നാളിൽ
ഏതാണ് ഓണം നക്ഷത്രം ?
തിരുവോണം
"ഓണപ്പാട്ടുകാർ" എഴുതിയത് ?
വൈലോപ്പിള്ളി ശ്രീധര മേനോൻ
ചുണ്ടൻ വള്ളത്തിൽ ഏത് ഭഗവാന്റെ അദൃശ്യ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം ?
ശ്രീ കൃഷ്ണൻ
ആറന്മുള ഏതു ജില്ലയിലാണ് ?
പത്തനംതിട്ട
ഏത് നദിയിലാണ് ആറന്മുള വള്ളംകളി നടത്തുന്നത് ?
പമ്പാ നദിയിൽ
ആറന്മുള വള്ളംകളിയിൽ ഉപയോഗിക്കുന്ന വള്ളം അറിയപ്പെടുന്നത് ?
ചുണ്ടൻവള്ളം
വള്ളംകളിയിൽ തുഴച്ചിൽകാർ പാടുന്ന പാട്ട് ?
വള്ളപ്പാട്ടുകൾ
WhatsApp
Join Here