മുഹമ്മദ് നബി (സ്വ) ജനിച്ചത് എന്ന് ?
റബീഉൽ അവ്വൽ 12
മുഹമ്മദ് നബി (സ്വ) ജനിച്ചത് എവിടെ ?
മക്ക
നബി ജനിച്ച ദിവസം ഏത് ?
തിങ്കൾ
ക്രിസ്താബ്ദം ഏത് വർഷമാണ് നബി തങ്ങൾ ജനിച്ചത് ?
AD 570
മുത്ത് നബിയുടെ ഉപ്പയുടെ പേരെന്ത് ?
അബ്ദുല്ല
നബിയുടെ ഉമ്മയുടെ പേരെന്ത് ?
ആമിന
മുഹമ്മദ് നബി ജനിച്ച വീട് ഇപ്പോൾ എന്തായിട്ടാണ് പ്രവർത്തിക്കുന്നത് ?
മക്ക ലൈബ്രറി
ഏത് പ്രവാചകന്റെ പരമ്പരയിലാണ് തിരു നബി (സ്വ)യുടെ ജനനം ?
ഇബ്റാഹീം നബിയുടെ മകൻ ഇസ്മാഈൽ നബിയുടെ പരമ്പരയിൽ
നബി തങ്ങൾ ജനിച്ച വർഷം ഏത് പേരിൽ അറിയപ്പെടുന്നു ?
ആമുൽ ഫീൽ (ആനക്കലഹ വർഷം)
നബി (സ്വ) ജനിച്ചത് ഏത് ഇംഗ്ലീഷ് മാസത്തിലാണ് ?
ഏപ്രിൽ
നബി തങ്ങൾ ജനിച്ച സമയം ഏത് ?
സുബ്ഹിയോട് അടുത്ത സമയം
മുഹമ്മദ് എന്ന പേര് എത്ര തവണ ഖുർആനിൽ വന്നിട്ടുണ്ട് ?
4 തവണ
നബിക്ക് മുഹമ്മദ് എന്ന പേര് നൽകിയത് ആര് ?
അബ്ദുൽ മുത്തലിബ്
നബി (സ്വ) യുടെ ഗോത്രം ഏത് ?
ഖുറൈശി ഗോത്രം
ഹലീമ ബീവിയുടെ ഗോത്രം ഏത് ?
ബനൂ സഅദ് ഗോത്രം
മുഹമ്മദ് നബി തങ്ങൾ എത്ര ഉംറ നിർവ്വഹിച്ചിട്ടുണ്ട് ?
4
മുഹമ്മദ് നബി തങ്ങൾ എത്ര ഹജജ് നിർവ്വഹിച്ചിട്ടുണ്ട് ?
ഒന്ന്
നബി (സ്വ) യുടെ ജന്മസ്ഥലമായ മക്ക സ്ഥിതി ചെയ്യുന്ന രാജ്യം ഏത് ?
സൗദി അറേബ്യ
നബി (സ്വ) തങ്ങൾ ഹജജ് നിർവ്വഹിച്ച വർഷം ഏത് ?
ഹിജ്റ പത്താം വർഷം
ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സ്വീകരിച്ച പേര് ഏത് ?
മുഹമ്മദ്
നബി (സ്വ) ക്ക് ഇറക്കപ്പെട്ട പരിശുദ്ധമാക്കപ്പെട്ട ഗ്രന്ഥം ഏത് ?
ഖുർആൻ
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വായിക്കുന്ന ഗ്രന്ഥം ഏത് ?
ഖുർആൻ
പരിശുദ്ധ ഖുർആൻ ഏത് മാസത്തിലാണ് അവതരിച്ചത് ?
റമളാൻ
മുഹമ്മദ് നബി ചെറുപ്പത്തിൽ ചെയ്ത ജോലി എന്തായിരുന്നു ?
ആട് മേക്കൽ
മുഹമ്മദ് നബി (സ്വ) യുടെ ജനന സമയത്ത് വറ്റി പോയ തടാകം ഏത് ?
സാവാ തടാകം
ആമിന ബീവിക്ക് ശേഷം നബിക്ക് മുലയൂട്ടിയത് ആര് ?
സുവൈബത്തുൽ അസ്ലമിയ്യ
തിരു നബി (സ്വ) യുടെ മാതാവ് എവിടെ വെച്ചാണ് മരണപ്പെട്ടത് ?
മക്കയുടെയും മദീനയുടെയും ഇടയിലുള്ള അബവാഅ എന്ന സ്ഥലത്ത് വെച്ച്
മാതാവ് മരണപ്പെടുമ്പോൾ തിരു നബി (സ്വ) യുടെ പ്രായം എത്ര ?
ആറ്
മാതാവിന്റെ മരണ ശേഷം നബിയുടെ സംരക്ഷണം ഏറ്റെടുത്തത് ആര് ?
പിതാമഹൻ അബ്ദുൽ മുത്തലിബ്
അബ്ദുൽ മുത്തലിബിന് ശേഷം നബിയെ ഏറ്റെടുത്തത് ആര് ?
അബൂ ത്വാലിബ്
മുഹമ്മദ് നബി ജനിച്ചത് ഹിജ്റക്ക് എത്ര വർഷം മുമ്പാണ് ?
53
മുഹമ്മദ് നബിയുടെ പിതാവിന്റെ ജോലി എന്തായിരുന്നു ?
കച്ചവടം
നബി (സ്വ) ആദ്യമായി കച്ചവടത്തിന് പോയത് എങ്ങോട്ടായിരുന്നു ?
ശാമിലേക്ക്
ഹലീമ ബീവിയുടെ യഥാർത്ഥ പേര് എന്ത് ?
ഉമ്മു കബത്ത്
അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറക്കുന്നവൻ നമ്മിൽ പെട്ടവനല്ല. എന്ന് പറഞ്ഞത് ആര് ?
മുഹമ്മദ് നബി
നബി (സ്വ)യുടെ സ്ഥാനപ്പേരുകൾ എന്തെല്ലാമായിരുന്നു ?
അൽ അമീൻ, സിദ്ധീഖ്
നബി (സ്വ) മക്കയിൽ നിന്ന് മദീനയിലേക്ക് പാലായനം ചെയ്യുമ്പോൾ എത്ര വയസ്സായിരുന്നു ?
53
പ്രവാചകന്റെ ആദ്യ ഭാര്യയുടെ പേരെന്ത് ?
ഖദീജ ബീവി
നബിക്ക് നുബുവ്വത് ലഭിച്ചത് ഏത് ഗുഹയിൽ വച്ചായിരുന്നു ?
ഹിറാ ഗുഹ
ഹിറാ ഗുഹ ഏത് മലയിൽ ആണ് സ്ഥിതി ചെയ്യുന്നത് ?
നൂർ
ഖദീജ ബീവിയെ വിവാഹം ചെയ്യുമ്പോൾ നബിക്ക് എത്ര വയസ്സായിരുന്നു ?
25
നബിയെ വിവാഹം ചെയ്യുമ്പോൾ ഖദീജ ബീവിക്ക് എത്ര വയസ്സായിരുന്നു ?
40
ഖദീജ ബീവിയുടെ മറ്റൊരു പേരെന്ത് ?
ത്വാഹിറ
മുഹമ്മദ് നബി (സ്വ)യും അബൂ ബക്കർ സിദ്ധീഖ് (റ)വും ശത്രുക്കളിൽ നിന്നും അഭയം പ്രാപിച്ച ഗുഹയുടെ പേരെന്ത് ?
സൗർ ഗുഹ
നബിയെ മുലയൂട്ടിയ ഹലീമ ബീവിയുടെ ഭർത്താവ് ആര് ?
ഹാരിസ് ബിൻ അബ്ദുൽ ഉസ്സ
ഹലീമ ബീവിയുടെ പിതാവ് ആര് ?
അബീ ദുഐബ്
എത്ര വയസ്സ് വരെ ഹലീമ ബീവി നബിയെ പരിചരിച്ചു ?
നാല്
ഹിജ്റ കലണ്ടർ ആരംഭിച്ച വർഷം ഏത് ?
AD 622
നബിദിനം ദേശീയ അവധി ആയി പ്രഖ്യാപിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര് ?
VP സിംഗ്
മദീന എന്ന വാക്കിന്റെ അർത്ഥം എന്താണ് ?
പ്രബുദ്ധ നഗരം
മദീനയുടെ മറ്റൊരു പേരെന്ത് ?
യസ്രിബ്
ബക്ക, ഉമ്മുൽ ഖുറാ എന്നീ പേരുകളിൽ ഖുർആനിൽ പറയപ്പെടുന്ന സ്ഥലം ഏത് ?
മക്ക
എത്ര വർഷമാണ് മുഹമ്മദ് നബി മദീനയിൽ പ്രബോധനം നടത്തിയത് ?
10
എത്ര വർഷമാണ് മുഹമ്മദ് നബി മക്കയിൽ പ്രബോധനം നടത്തിയത് ?
13
ബദർ യുദ്ധം നടന്ന വർഷം ഏത് ?
AD 624
ബദർ യുദ്ധത്തിന് ഖുർആൻ നൽകിയ പേരെന്ത് ?
യവുമുൽ ഫുർഖാൻ
Posts