70-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മലയാളത്തിന് അഭിമാനിക്കാവുന്ന ഒരുപിടി അവാർഡുകളുമായി ചലച്ചിത്ര പുരസ്ക്കാരം.മികച്ച നടനായി കാന്താര സിനിമയിലെ പ്രകടനത്തിന് ഋഷഭ് ഷെട്ടിയെ തിരഞ്ഞെടുത്തു. തിരുച്ചിത്രമ്പലം എന്ന സിനിമയിലെ അഭിനയത്തിന് നിത്യ മേനനും കച്ച് എക്‌സ്പ്രസിലെ അഭിനയത്തിന് മാനസി പരേഖും മികച്ച നടിയ്ക്കുള്ള പുരസ്‌കാരം പങ്കിട്ടു.
National Film Awards Winners List
അവാർഡ് ജേതാക്കളുടെ ലിസ്റ്റ് ചുവടെ നൽകിയിരിക്കുന്നു
പ്രധാന പുരസ്കാരങ്ങൾ
70-ാം ദേശീയ ചലച്ചിത്ര അവാർഡ് | |
---|---|
മികച്ച ചിത്രം | ആട്ടം |
മികച്ച നടൻ | ഋഷഭ് ഷെട്ടി (കാന്താര) |
മികച്ച നടി | നിത്യ മേനോൻ (തിരുച്ചിത്രമ്പലം), മാനസി പാരേഖ് (കച്ച് എക്‌സ്പ്രസ്) |
മികച്ച സംവിധായകൻ | സൂരജ് ബാർജാത്യ |
മികച്ച തിരക്കഥ | ആനന്ദ് ഏകർഷി (ആട്ടം) |
മികച്ച എഡിറ്റിങ് | മഹേഷ് ഭുവനേന്ദ് (ആട്ടം) |
മികച്ച മലയാള ചിത്രം | സൗദി വെള്ളക്ക |
മികച്ച ഗായിക | ബോംബെ ജയശ്രീ (സൗദി വെള്ളക്ക) |
മികച്ച ബാലതാരം | ശ്രീപദ് (മാളികപ്പുറം) |