സ്വാതന്ത്ര്യ ദിന ക്വിസ് 2024
1. ഇന്ത്യൻ ദേശീയപാതകയിലെ അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം എത്രയാണ് ?
24
2. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകളാണ് ?
ബാലഗംഗാധര തിലക്
3. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
ജവഹർലാൽ നെഹ്റു
4. ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരാണ് ?
ബി.ആർ അംബേദ്കർ
5. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രവാക്യം ആദ്യമായി മുഴക്കിയത് ആരാണ് ?
സ്വാമി ദയാനന്ദ സരസ്വതി
6. ഇന്ത്യൻ ദേശീയഗാനത്തിൽ എത്ര വരികൾ ഉണ്ട് ?
13
7. ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം നടന്ന ചമ്പാരൻ എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?
ബീഹാർ
8. ഇന്ത്യയിലെ ഏക ദേശീയ പാതക നിർമ്മാണശാല ഏതാണ് ?
ഹുബ്ലി (കർണാടക)
9. രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത് ?
തത്വബോധിനി
10. ഇന്ത്യൻ ദേശീയ പാതകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം എത്രയാണ് ?
3:2
11. ഇന്ത്യയുടെ രാഷ്ട്ര പിതാവായി അറിയപ്പെടുന്നത് ആരാണ് ?
മഹാത്മാഗാന്ധി
12. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്ന് അറിയപ്പെടുന്നത് ആരാണ് ?
ദാദാഭായ് നവറോജി
13.അയിത്തതിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏതാണ് ?
വൈക്കം സത്യഗ്രഹം
14. ഇന്ത്യയുടെ ദേശീയ ചിഹ്നം ഏതാണ് ?
സിംഹ മുദ്ര
15. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് "മറാത്ത", "കേസരി" എന്ന പത്രങ്ങൾ ആരംഭിച്ചത് ആരാണ് ?
ബാലഗംഗാധര തിലക്
16. "ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു" എന്ന കൃതി ആരുടേതാണ് ?
മൗലാന അബുൽ കലാം ആസാദ്
17. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ് ?
1947 ആഗസ്റ്റ് 15
18. ഇന്ത്യയുടെ ദേശീയ ഗാനം ആലപിക്കാൻ വേണ്ട സമയം എത്രയാണ് ?
52 സെക്കന്റ്
19. ഇന്ത്യയുടെ ദേശീയ ഗീതം ആലപിക്കാൻ വേണ്ട സമയം എത്രയാണ് ?
65 സെക്കന്റ്
20. ഇന്ത്യൻ ദേശീയ പാതകയുടെ ശില്പി ആരാണ് ?
പിംഗളി വെങ്കയ്യ
21. സ്വതന്ത്ര്യ ഇന്ത്യയിൽ ജനിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആരാണ് ?
ദ്രൗപതി മുർമു
22. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
റിപ്പൺ പ്രഭു
23. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് "മറാത്ത", "കേസരി" എന്ന പത്രങ്ങൾ ആരംഭിച്ചത് ആരാണ്?
ബാലഗംഗാധര തിലക്
24. ആരുടെ കേസ് വാദിക്കുന്നതിന് വേണ്ടിയാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയത് ?
ദാദ അബ്ദുള്ള
25. ഇന്ത്യൻ ദേശിയതയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരാണ് ?
സുരേന്ദ്രനാഥ ബാനർജി
26. ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം ഏതാണ് ?
1929- ലെ ലാഹോർ സമ്മേളനം
27. നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത് ആരാണ് ?
ജവഹർലാൽ നെഹ്റു
28. 1857- ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചതാരാണ് ?
ജോൺ ലോറൻസ്
29. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി ആരാണ്?
ബാരിസ്റ്റർ ജി പി പിള്ള
30. ഒന്നാം വട്ടമേശ സമ്മേളനം നടന്നത് ഏത് വർഷമായിരുന്നു ?
1930
31. 1940- ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത് ആരെയാണ് ഗാന്ധിജി ഇതിനായി ആദ്യം തെരഞ്ഞെടുത്തത് ?
വിനോബാ ഭാവേ
32. ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന മലയാള കവി ആരാണ് ? ?
വള്ളത്തോൾ
33. ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ് ?
അരുണ ആസിഫ് അലി
34.സ്വാതന്ത്ര ദിനത്തിന് പ്രധാനമന്ത്രി പാതക ഉയത്തുന്നത് എവിടെയാണ് ?
ചെങ്കോട്ട
35.ഇന്ത്യയിൽ ആദ്യമായ് കടൽ മാർഗ്ഗം എത്തിയ യൂറോപ്യൻ ശക്തികൾ ആര് ? ?
പോർച്ചുഗീസുക്കാർ
36. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം ഏതാണ് ?
1911 ലെ കൊൽക്കത്ത സമ്മേളനം
37. 1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആരാണ് ?
മംഗൽ പാണ്ഡെ
38. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏതാണ് ?
ഒന്നാം സ്വാതന്ത്രസമരം
39. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം എവിടെയാണ് ?
മീററ്റ് (ഉത്തർപ്രദേശ് )
40. 1857- ലെ സ്വാതന്ത്ര സമരത്തെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
വി. ഡി. സവർക്കർ
41. ഇന്ത്യ സ്വാതന്ത്രം ആവുന്ന കാലത്ത് ഗവർണർ ജനറൽ ആരായിരുന്നു ?
മൗണ്ട് ബാറ്റൺ പ്രഭു
42. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകൻ ആരാണ് ?
എ. ഒ. ഹ്യൂം
43. ദണ്ഡി മാർച്ച് ആരംഭിച്ചത് എവിടെ നിന്നാണ് ?
സബർമതി ആശ്രമം
44. സ്വതന്ത്ര ഇന്ത്യയുടെ അവസാനത്തെ ഗവർണർ ജനറൽ ആരായിരുന്നു ?
സി. രാജഗോപാലാചാരി
45. മഹാത്മജിയുടെ ആത്മകഥ ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയത് ആര് ?
മഹാദേവ് ദേശായി
46. മഹാത്മജിയുടെ ആത്മകഥയുടെ പേരെന്ത് ?
എൻ്റെ സത്യാന്വേഷണപരീക്ഷണങ്ങൾ
47. ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര് ?
ഗോപാലകൃഷ്‌ണ ഗോഖലെ
48. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത സംഘടന ഏതാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
49. ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം ?
1600
50. സ്വരാജ്യം എന്റെ ജന്മാവകാശം എന്ന മുദ്രാവാക്യം ആരുടേതാണ് ?
ബാലഗംഗാധര തിലക്
51. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?
ക്ലെമന്റ് ആറ്റ്ലി
52. ക്വിറ്റിന്ത്യാ പ്രമേയം തയ്യാറാക്കിയത് ആരാണ് ?
ജവഹർലാൽ നെഹ്റു
53.ഗാന്ധിജി ചരിത്രപ്രസിദ്ധമായ ദണ്ഡി മാർച്ച് ആരംഭിച്ചത് എന്ന് ?
1930 മാർച്ച് 12
54. ചൗരിചൗര സംഭവം നടന്ന വർഷം ഏതാണ് ?
1922 ഫെബ്രുവരി 5
55. മംഗൽ പാണ്ഡേയുടെ ജീവിതകഥ പറയുന്ന ചലച്ചിത്രം ഏതാണ് ?
മംഗൽപാണ്ഡെ ദ റൈസിംഗ്
56. ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത് ?
1919 ഏപ്രിൽ 13
57. ബ്രിട്ടീഷ് ഭരണത്തിന് ഇന്ത്യയിൽ അടിത്തറയിട്ട യുദ്ധം ഏത് ?
പ്ലാസി യുദ്ധം (1757)
58. കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര് ?
കെ കേളപ്പൻ
59. വാഗൺ ട്രാജഡി നടന്ന വർഷം ഏത് ?
1921 നവംബർ 10
60. നേതാജി എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര സമരസേനാനി ?
സുഭാഷ് ചന്ദ്ര ബോസ്
61. സ്വതന്ത്ര്യ ഇന്ത്യയിൽ ജനിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആരാണ് ?
ദ്രൗപതി മുർമു
62. സാരേ ജഹാം സേ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചത് ആരാണ് ?
മുഹമ്മദ് ഇഖ്ബാൽ
63. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ആര് ?
റോബർട്ട് ക്ലൈവ്
64. മണികർണിക എന്ന പേരിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര നായിക ആര് ?
ഝാൻസി റാണി
65. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന ഗാന്ധിജിയുടെ മുദ്രാവാക്യം ഏതു സമരത്തിലായിരുന്നു ?
ക്വിറ്റിന്ത്യാ സമരം
66. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഏതാണ് ?
ഇന്ത്യ
67. ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന മറ്റു രാജ്യങ്ങൾ
ദക്ഷിണ കൊറിയ, ബഹ്റൈൻ
68. ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയത് ആരാണ് ?
ഭഗത് സിംഗ്
69. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡണ്ട് ആര് ?
ആനിബസന്റ്
70. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വോട്ടർ ആരായിരുന്നു ?
ശ്യാം ശരൺ നേഗി
71. ഗാന്ധിജി ചരിത്ര പ്രസിദ്ധമായ ദണ്ഡിയാത്ര നടത്തിയത് എത്രാമത്തെ വയസ്സിൽ ആയിരുന്നു ?
61 മത്തെ വയസ്സിൽ
72. എത്ര അളവിൽ ഇന്ത്യൻ ദേശീയ പതാക നിർമ്മിക്കാം ?
09
73. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു ?
സി. ആർ. ദാസ്
74.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു ?
ജെ .ബി കൃപലാനി
75.ഗാന്ധിജിയുടെ ഘാതകൻ ആരാണ് ?
നാഥുറാം വിനായക് ഗോഡ്സെ
76. ഗാന്ധിജിയെ മിക്കി മൗസ് എന്ന് വിശേഷിപ്പിച്ചത് ആര് ?
സരോജിനി നായിഡു
77. ഇന്ത്യൻ പതാകയിലെ വെള്ള നിറം നിർദേശിച്ചത് ആര് ?
ഗാന്ധിജി
78. ജനഗണമനയുടെ ഇംഗ്ലീഷ് പരിഭാഷയുടെ പേര് എന്താണ് ?
Morning song of india
79. ഇന്ത്യയിലെ ആദ്യ ദേശീയ പതാകയിൽ ആലേഖനം ചെയ്തിരുന്ന താമരകളുടെ എണ്ണം എത്ര ?
8
80. ഇന്ത്യയുടെ പതാക അന്തർദേശീയ തലത്തിൽ ആദ്യമായ് ഉയർത്തിയത് ആര് ?
മാഡം ബിക്കാജി കാമ
81. ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര് ?
ഗോപാലകൃഷ്‌ണ ഗോഖലെ
82. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത സംഘടന ഏതാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
83. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ് ആര് ?
സുഭാഷ് ചന്ദ്രബോസ്
84. മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച അമൃതംതേടി എന്ന നോവലിന്റെ പ്രമേയം ?
1857 ലെ ഒന്നാം സ്വാത്രന്ത്ര സമരം
85. ഇന്ത്യൻ ഫ്ലാഗ് കോഡ് നിയമം നിലവിൽ വന്നത് എന്നാണ് ?
2002 ജനുവരി 26
86. ഗാന്ധിജി ആത്മകഥ എഴുതിയ ഭാഷ ഏതാണ് ? ?
ഗുജറാത്തി
87. ഗാന്ധിയും അരാജകത്വവും എന്ന പുസ്തകം രചിച്ചത് ആരാണ് ?
സി ശങ്കരൻ നായർ
88. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി ആര് ?
ജവഹർലാൽ നെഹ്റു
89. ഇന്ത്യൻ കോൺഗ്രസിന്റെ പ്രസിഡണ്ടായ ഏക മലയാളി ആര് ?
സി ശങ്കരൻ നായർ
90. ദേശീയ പതാകയുടെ നിറങ്ങൾക്കും അശോക ചക്രത്തിനും വ്യക്തമായ നിർവചനം നൽകിയത് ആര് ?
ഡോ. എസ്. രാധകൃഷ്ണൻ
91. ഗാന്ധിജി ജനിച്ച പോർബന്തർ ഏത് സംസ്ഥാനത്താണ് ?
ഗുജറാത്ത്
92. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം ഏതാണ് ?
1885 ഡിസംബർ 28
93. മയിലിനെ ദേശീയ പക്ഷിയായി പ്രഖ്യാപിച്ചത് എന്ന് ?
1963
94.ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ് ?
കടുവ
95.വന്ദേമാതരത്തിന്റെ ഇംഗ്ലീഷ് പരിഭാഷ രചിച്ചത് ?
അരവിന്ദഘോഷ്
96. ദേശീയഗാനം രചിച്ചിരിക്കുന്ന ഭാഷ ഏതാണ് ?
ബംഗാളി
97. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കെ.പി.സി.സി പ്രസിഡന്റ് ആരായിരുന്നു ?
കെ. കേളപ്പൻ
98. പതാകകളെപ്പറ്റിയുള്ള പഠനം എന്താണ് ?
വെക്സിലോളജി
99. നിലവിലെ ദേശീയ പതാക ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച വർഷം ?
1947 ജൂലൈ 22
100. ഇന്ത്യയുടെ പതാകയുടെ ആകൃതി ?
ദീർഘ ചതുരാകൃതി