Independence Day Quiz
1. ഇന്ത്യയിലെ ഏക ദേശീയ പാതക നിർമ്മാണശാല ഏതാണ് ?
ഹുബ്ലി (കർണാടക)
2. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന മുദ്രവാക്യം ആദ്യമായി മുഴക്കിയത് ആരാണ് ?
സ്വാമി ദയാനന്ദ സരസ്വതി
3. ഇന്ത്യൻ ദേശീയപാതകയിലെ അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം എത്രയാണ് ?
24
4. ഇന്ത്യൻ ദേശീയഗാനത്തിൽ എത്ര വരികൾ ഉണ്ട് ?
13
5. "സ്വാതന്ത്ര്യത്തിന് വേണ്ടി യാചിക്കുകയല്ല അത് പിടിച്ചു വാങ്ങുകയാണ് വേണ്ടത്" എന്നു പറഞ്ഞ സ്വാതന്ത്ര്യ സമര സേനാനി ആര് ?
ലാലാ ലജ്പത്റായി
6. ഇന്ത്യയുടെ രാഷ്ട്ര പിതാവായി അറിയപ്പെടുന്നത് ആരാണ് ?
മഹാത്മാഗാന്ധി
7. ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരാണ് ?
ബി.ആർ അംബേദ്കർ
8. ഗാന്ധിജിയുടെ ആദ്യ സത്യഗ്രഹം നടന്ന " ചമ്പാരൻ " എന്ന പ്രദേശം ഏതു സംസ്ഥാനത്താണ്?
ബീഹാർ
9. ഇന്ത്യയുടെ വന്ദ്യവയോധികൻ "എന്ന് അറിയപ്പെടുന്നത് ആരാണ് ?
ദാദാഭായ് നവറോജി
10. ക്വിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെടുന്നത് ആരാണ് ?
അരുണ ആസിഫ് അലി
11. ഇന്ത്യയുടെ ദേശീയ ചിഹ്നം ഏതാണ് ?
സിംഹ മുദ്ര
12. ഇന്ത്യയുടെ ദേശീയ ഗീതം ആലപിക്കാൻ വേണ്ട സമയം എത്രയാണ് ?
65 സെക്കന്റ്
13.രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ "ജനഗണമന " ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത് ?
തത്വബോധിനി
14. അയിത്തതിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ഏതാണ് ?
വൈക്കം സത്യഗ്രഹം
15. "ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു" എന്ന കൃതി ആരുടേതാണ് ?
അബ്ദുൽ കലാം ആസാദ്
16. മൂന്ന് വട്ടമേശ സമ്മേളനത്തിലും പങ്കെടുത്ത ഏകദേശീയ നേതാവ് ആര് ?
ബി.ആർ. അംബേദ്കർ
17. നേതാജി എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര സമരസേനാനി ?
സുഭാഷ് ചന്ദ്ര ബോസ്
18. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
റിപ്പൺ പ്രഭു
19. ഇന്ത്യയുടെ ദേശീയ കലണ്ടർ ഏതാണ് ?
ശകവർഷ കലണ്ടർ
20. ഇന്ത്യൻ ദേശിയതയുടെ പിതാവ് എന്ന് അറിയപ്പെടുന്നത് ആരാണ് ?
സുരേന്ദ്രനാഥ ബാനർജി
21. 1942 ൽ ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആരാണ്?
റാഷ് ബിഹാരി ബോസ്
22. റാഷ് ബിഹാരി ബോസ് ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ഏത് രാജ്യത്താണ് ?
സിംഗപ്പൂർ
23. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട് "മറാത്ത", "കേസരി" എന്ന പത്രങ്ങൾ ആരംഭിച്ചത് ആരാണ്?
ബാലഗംഗാധര തിലക്
24. സ്വതന്ത്ര്യ ഇന്ത്യയിൽ ജനിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആരാണ് ?
ദ്രൗപതി മുർമു
25. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു ?
ജവഹർലാൽ നെഹ്റു
26. ദേശീയ സ്വാതന്ത്ര്യത്തിന്റെ കവി എന്നറിയപ്പെടുന്ന കവി ആരാണ് ?
വള്ളത്തോൾ
27. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും" ഇത് ആരുടെ വാക്കുകളാണ് ?
ബാലഗംഗാധര തിലക്
28. ഇന്ത്യൻ ദേശീയ പാതകയുടെ ശില്പി ആരാണ് ?
പിംഗളി വെങ്കയ്യ
29. ഇന്ത്യൻ ദേശീയ പാതകയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം എത്രയാണ് ?
3:2
30. സ്വാതന്ത്ര ദിനത്തിന് പ്രധാനമന്ത്രി പാതക ഉയത്തുന്നത് എവിടെയാണ് ?
ചെങ്കോട്ട
31. ഇന്ത്യയിൽ ആദ്യമായ് കടൽ മാർഗ്ഗം എത്തിയ വിദേശ ശക്തികൾ ആര് ?
പോർച്ചുഗീസുക്കാർ
32. നാഷണൽ ഹെറാൾഡ് എന്ന പത്രം ആരംഭിച്ചത് ആരാണ് ?
ജവഹർലാൽ നെഹ്റു
33. ഒന്നാം വട്ടമേശ സമ്മേളനം നടന്നത് ഏത് വർഷമായിരുന്നു ?
1930
34.1857ലെ ഒന്നാം സ്വാതന്ത്ര സമരത്തിന്റെ ചിഹ്നമായി കണക്കാക്കുന്നത് എന്താണ് ?
താമരയും ചപ്പാത്തിയും
35.1857- ലെ വിപ്ലവത്തെ ശിപായി ലഹള എന്ന് വിശേഷിപ്പിച്ചതാരാണ് ?
ജോൺ ലോറൻസ്
36. 1940- ലാണ് ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചത് ആരെയാണ് ഗാന്ധിജി ഇതിനായി ആദ്യം തെരഞ്ഞെടുത്തത് ?
വിനോബാ ഭാവേ
37. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത ഏക മലയാളി ആരാണ്?
ബാരിസ്റ്റർ ജി പി പിള്ള
38. ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം ഏതാണ് ?
1911 ലെ കൊൽക്കത്ത സമ്മേളനം
39. ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തിയ കോൺഗ്രസ് സമ്മേളനം ഏതാണ് ?
1929- ലെ ലാഹോർ സമ്മേളനം
40. ലീഡർ എന്ന പത്രത്തിൻ്റെ സ്ഥാപകൻ ആരാണ് ?
മദൻ മോഹൻ മാളവ്യ