Hiroshima Nagasaki Quiz
1. ഹിരോഷിമ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ് ?
ആഗസ്റ്റ് 6
2. ഹിരോഷിമ നാഗസാക്കി നഗരങ്ങൾ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
ജപ്പാൻ
3. ഏത് യുദ്ധത്തിന്റെ ഭാഗമായാണ് ഹിരോഷിമ നാഗസാക്കി നഗരങ്ങളിൽ ആറ്റംബോംബിട്ടത് ?
രണ്ടാം ലോക മഹായുദ്ധം
4. ഹിരോഷിമയിൽ അമേരിക്ക ആറ്റം ബോംബിട്ടത് എന്നാണ് ?
1945 ഓഗസ്റ്റ് 6
5. അമേരിക്ക നാഗസാക്കി നഗരത്തിൽ ആറ്റം ബോംബിട്ടത് എന്നാണ് ?
1945 ഓഗസ്റ്റ് 9
6. ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി നഗരങ്ങളിൽ ആറ്റംബോംബിട്ടത് ഏത് രാജ്യമാണ് ?
അമേരിക്ക
7. അമേരിക്കയിലെ ഏതു തുറമുഖം ജപ്പാൻ ആക്രമിച്ചതിന്റെ ഭാഗമായിട്ടാണ് അമേരിക്ക ജപ്പാനിൽ ആറ്റംബോംബ് ഇട്ടത് ?
പേൾ ഹാർബർ
8. ഹിരോഷിമ നഗരത്തിൽ അമേരിക്ക ഇട്ട ആറ്റം ബോംബിന്റെ പേരെന്താണ് ?
ലിറ്റിൽ ബോയ്
9. ഹിരോഷിമ യിലിട്ട "ലിറ്റിൽ ബോയ് " ആറ്റം ബോംബിലെ മുഖ്യ രസവസ്തു ഏതാണ് ?
യുറേനിയം
10. ഏത് ബോംബർ Plane ഉപയോഗിച്ചാണ് അമേരിക്ക ഹിരോഷിമയിൽ ആറ്റംബോംബിട്ടത് ?
എനോള ഗേ
11. ജപ്പാനിൽ ആറ്റംബോംബിട്ടപ്പോൾ ജപ്പാൻ ചക്രവർത്തി ആരായിരുന്നു ?
ഹിരോഹിറ്റ ചക്രവർത്തി
12. നാഗസാക്കി നഗരത്തിൽ അമേരിക്ക ഇട്ട ആറ്റംബോംബിന്റെ പേരെന്താണ് ?
ഫാറ്റ് മാൻ
13.ജപ്പാനിൽ ആറ്റം ബോംബിടാൻ ഉത്തരവ് നൽകിയ അമേരിക്കൻ പ്രസിഡന്റ് ആരാണ് ?
ഹാരി എസ്. ട്രൂമാൻ
14. ജപ്പാൻ അമേരിക്കൻ തുറമുഖമായ പേൾ ഹാർബർ ആക്രമിച്ചത് ഏത് വർഷമാണ് ?
1941
15. ജപ്പാനിൽ ആറ്റംബോംബിടാൻ തീരുമാനമാനിച്ചത് ഉച്ചകോടിയിലൂടെയാണ് ?
ക്യൂബക്ക് എഗ്രിമെന്റ്
16. ക്യൂബെക്ക് നഗരം ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
കാനഡ
17. ലോകത്തിലെ ഏറ്റവും ജനസംഖ്യ ഉള്ള നഗരം ഏതാണ് ?
ടോക്കിയോ
18. ഏത് പദ്ധതി പ്രകാരമാണ് അമേരിക്ക ആറ്റം ബോംബുകൾ വികസിപ്പിച്ചെടുത്തത് ?
മാൻഹട്ടൻ പ്രൊജക്റ്റ്
19. ആറ്റംബോംബിങ് സ്മരണർത്ഥം "പീസ് മെമ്മോറിയൽ" ജപ്പാനിൽ എവിടെ ആണ് സ്ഥിതി ചെയ്യുന്നത് ?
ഹിരോഷിമ
20. ജപ്പാന്റെ തലസ്ഥാനം താഴെപറയുന്നവയിൽ ഏതാണ് ?
ടോക്കിയോ
21. ഹിരോഷിമ നഗരത്തിന്റെ ഓദ്യോഗിക പുഷ്പം ഏതാണ് ?
ഒലിയാൻഡർ
22. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച യുദ്ധം ?
രണ്ടാം ലോകമഹായുദ്ധം
23. ലോകത്ത് ആദ്യമായി അണുബോംബ് പ്രയോഗിക്കപ്പെട്ട രാജ്യം ?
ജപ്പാൻ
24. ലോകത്ത് ആദ്യമായി അണുബോംബ് ഉപയോഗിച്ച രാജ്യം ഏതാണ് ?
അമേരിക്ക
25. ഹിരോഷിമ നഗരത്തിന്റെ ഓദ്യോഗിക പുഷ്പം ഏതാണ് ?
ഒലിയാൻഡർ
26. ബോംബാക്രമണത്തിന് ശേഷം ഹിരോഷിമ സന്ദർശിക്കുന്ന ആദ്യ അമേരിക്കൻ പ്രസിഡൻ്റ് ?
ബറാക് ഒബാമ
27. അമേരിക്ക ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ച സമയം ?
രാവിലെ 8.15-ന്
28. അമേരിക്ക നാഗസാക്കിയിൽ അണുബോംബ് വർഷിച്ച സമയം ?
പകൽ 11.02ന്
29. ലിറ്റിൽ ബോയ് എന്ന അണുബോബിന്റെ ഭാരം ?
4400 കിലോഗ്രാം
30. ഫാറ്റ്മാൻ എന്ന അണുബോബിന്റെ ഭാരം ?
4670 കിലോഗ്രാം