ചന്ദ്രയാൻ 3
- ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യം
- ചന്ദ്രയാൻ 3 ഒരു failure based design ആണ് ( പരാജയപ്പെടാനുള്ള സാധ്യതകൾ പരിഹരിച്ചുകൊണ്ടുള്ളത്)
- ചന്ദ്രയാൻ 2 ന്റെ ഒരു ഫോളോ ഓൺ ദൗത്യമാണ് ചന്ദ്രയാൻ 3.
- വിക്ഷേപണം : 2023 ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്റിൽ നിന്ന്
- വിക്ഷേപണ വാഹനം : LVM 3 -M4 (ഭാരം - 3895 kg)
- ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് ചന്ദ്രയാൻ 3 എത്തിയത് 2023 ഓഗസ്‌റ്റ് 5
- ഈ സമയത്ത് ചാന്ദ്രയാൻ 3 പേടകത്തിൽ നി ന്ന് ISRO ക്ക് ലഭിച്ച ആദ്യ സന്ദേശം 'ഞാൻ ചന്ദ്രൻ്റെ ഗുരുത്വാകർഷണം അനുഭവിക്കുന്നു. '
- 41 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് ചെയ്തത്.
- ഇതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് ബഹിരാകാശ പേടകമറക്കുന്ന ആദ്യ രാജ്യം എന്ന പദവി ഇന്ത്യ സ്വന്തമാക്കി.
- 2023 ഓഗസ്‌റ്റ് 23 വൈകുന്നേരം 6:04 നാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് ചെയ്‌തത്
- ഈ സമയത്ത് ചാന്ദ്രയാൻ 3 പേടകത്തിൽ നിന്ന് ISRO ക്ക് ലഭിച്ച ആദ്യ സന്ദേശം
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ
- 1st- റഷ്യ (1966)
- 2nd- അമേരിക്ക(1966)
- 3rd - ചൈന (2013)
- ചന്ദ്രനുള്ള ഗർത്തങ്ങളായ മാൻസിനസ് സി, സിം പൊലിസസ് എന്നിവയ്ക്ക് ഇടയിലുള്ള സമതലത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡ് ചെയ്തത്
- ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡ് ചെയ്‌ത സ്‌ഥലം ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുന്നു.
- പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആ പേര് നിർദ്ദേശിച്ചത്.
- സോഫ്റ്റ് ലാൻഡ് ചെയ്‌ത ആഗസ്‌റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാ൯ ഇന്ത്യ ഗവൺമെന്റ്റ് തീരുമാനിച്ചു.
- ചന്ദ്രയാൻ ത്രീ ലാൻഡ് ചെയ്യുന്നതിന് തൊട്ടു മുൻപുള്ള 15 മിനിറ്റ് ചെയർമാനായ എസ് സോമനാഥൻ വിശേഷിപ്പിച്ചത് 15 minute of terror
ചന്ദ്രയാൻ 3 ന്റെ ദൗത്യ ലക്ഷ്യങ്ങൾ ഇവയാണ്
- ചന്ദ്ര ഉപരിതലത്തിൽ സുരക്ഷിതമായ soft ലാൻഡിംഗ് സാധ്യമാകും എന്ന് ബോദ്ധ്യപ്പെടുത്തുക
- റോവർ ചന്ദ്രനിൽ കറങ്ങുന്നത് കാണിക്കുക
- സ്ഥലത്ത് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക.
ലാൻഡർ & റോവർ
- ചന്ദ്രയാൻ 3 യുടെ ലാൻഡർ വിക്രം (ധൈര്യം എന്നർത്ഥം)
- റോവർ പ്രഗ്യാൻ (ജ്ഞാനം എന്നർത്ഥം)
- ഒരു ചന്ദ്രദിനം അതായത് ഭൂമിയിലെ 14 ദിനങ്ങളാണ് ലാൻഡറിന്റെയും റോവറി ൻ്റെയും പര്യവേക്ഷണകാലം
- ചന്ദ്രയാൻ 3 ലാൻഡറിൻ്റെ പരീക്ഷണ ലാൻഡിങ് നടത്തിയത് തമിഴ്‌നാട്ടിലെ നാമക്കൽ എന്ന സ്‌ഥലത്തെ മണ്ണിലാണ്
ലാൻഡറിന് ഇന്ത്യയുടെ മൂന്ന് പേലോഡുകൾ ആണുള്ളത്
RAMBHA -LP(Radio Anatomy of Moon Bound Hypersensitive ionosphere and Atmosphere -Langmuir probe)
ചന്ദ്ര ഉപരിതലത്തിലെ പ്ലാസ്‌മാ സാന്ദ്രതയും അതിൻ്റെ മാറ്റങ്ങളും കണ്ടെത്താൻ.
chaSTE -(Chandra's Surface Thermo physical Experiment) calospec
ചന്ദ്രന്റെ പോളാർ റീജ്യന' സമീപത്തെ ചന്ദ്രോപരിതലത്തിലെ രാസവസ്‌തുക്കൾ സംബന്ധിച്ച് വിവരം വിശകലനം ചെയ്‌ത് താപ വ്യതിയാനങ്ങളെ കുറിച്ച് പഠിക്കാൻ
ILSA -(Instrument for Lunar Seismic Activity)
ലാൻഡർ ഇറങ്ങുമ്പോൾ പ്രതലത്തിലെ പ്രകമ്പനങ്ങൾ അളക്കുകയും പ്രതലത്തി ന്റെ മേൽഭാഗം ചിത്രീകരിക്കുകയും ചെയ്യുന്നു. വിക്രം ലാൻഡറിലുള്ള നാസ രൂപകല്‌പന ചെയ്‌ത പേലോഡാണ്
LRA (Laser Retroreflector Array)
ലേസർ രശ്‌മികൾ ഉപയോഗിച്ച് ചന്ദ്ര ഉപരി തലത്തിലെ ദൂരം കണക്കാക്കുന്നു
ROVER ൽ രണ്ടു പേലോഡ്‌കൾ ആണുള്ളത്.
LIBS- (LASER Induced Breakdown Spectroscope)
ലാൻഡ് ചെയ്യുന്ന സ്ഥലത്ത് മണ്ണി ന്റെയും പാറകളുടെയും മൂലക ഘടനം pedia (Mg, Al, Si, K, Ca,Ti, Fe) നിർണായിക്കാൻ
- ആദ്യമായി സൾഫറിൻ്റെ സാന്നിധ്യം കണ്ടെത്തി.
APXS (Alpha Particle X-ray Spectrometer)
ചന്ദ്രന്റെ ഉപരിതലത്തെ കുറിച്ച് കുടുതൽ മനസ്സിലാക്കി രാസഘടനയെയും ധാതുഘടനയെയും കുറിച്ച് പഠിക്കാൻ
Propulsion Module Payload
SHAPE (Spectro-polarimetry of HAbitable Planet Earth)
പ്രധാനപ്പെട്ട വ്യക്തികൾ
- ഐ എസ് ആർ ഒ ചെയർമാൻ : എസ് സോമനാഥ് (10th)
- വിഎസ് എസ് എസി ഡയറക്ടർ : എസ് ഉണ്ണികൃഷ്‌ണൻ നായർ
- ചാന്ദ്രയാൻ 3 പ്രോജക്ട് ഡയറക്ടർ :പി. വീരമുത്തുവേൽ
- ചന്ദ്രയാൻ 3 ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടർ k കല്പന
- മിഷൻ ഡയറക്ടർ: മോഹനകുമാർ
- UR RAO SATELLITE CENTER DIRECTOR എം ശങ്കരൻ
- ISTRAC ഡയറക്ടർ: ബി എൻ രാമകൃഷണ
- ISTRAC:-ISRO Telemetry, Tracking, and Command Network - Bengaluru
ചന്ദ്രയാൻ 2
- ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേഷണ ദൗത്യം : ചന്ദ്രയാൻ 2
- ചന്ദ്രയാൻ 1 ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ കണ്ടെത്തിയ ഐസിന്റെ സാന്നിധ്യം ഉറപ്പിക്കുവാനും അതിനേക്കുറിച്ച് പഠിക്കുവാനും വേണ്ടിയാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്
- ചന്ദ്രയാൻ 2 വിക്ഷേപിച്ചത് 2019 ജൂലൈ 22
- ശ്രീഹരികോട്ടയിലെ സതീഷ്‌ധവാൻ സ്പേസ് സെൻ്ററിൽ നിന്നുമാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്.
- ചന്ദ്രയാൻ 2 ന്റെ വിക്ഷേപണ വാഹനം GSLV മാർക്ക് 3-M1 (Geosynchronous Satellite Launch Vehicle Marks 3) ISRO ബാഹുബലി എന്ന് അറിയപ്പെടുന്നു
- ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ചന്ദ്രയാൻ 2 ന്റെ ലാൻഡർ അറിയപ്പെടുന്നത് വിക്രം
- ചന്ദ്രോപരിതലത്തിൽ പര്യവേഷണം നടത്തുന്ന ചന്ദ്രയാൻ 2 ന്റെ റോവർ അറിയപ്പെടുന്നത് : പ്രഗ്യാൻ
- ചന്ദ്രയാൻ 2 വിൻ്റെ വിക്രം ലാൻഡർ ഇടിച്ചിറങ്ങിയ സ്‌ഥലം തിരംഘ
- ചന്ദ്രയാൻ 2 ചന്ദ്രൻ്റെ ഭ്രമണപഥത്തിലെത്തിയത് 2019 അഗസറ്റ് 20
- 2019 ചന്ദ്രയാൻ 2 ന്റെ പ്രോജക്ട് ഡയറക്ടർ : മുത്തയ്യ വനിത
- ചന്ദ്രയാൻ 2 ന്റെ മിഷൻ ഡയറക്ടർ : ഋതു കരിദാൽ ശ്രീവാസ്‌തവ
- ചന്ദ്രയാൻ 2 ന്റെ വിക്ഷേപണ സമയത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ : കെ. ശിവൻ 2019 സെപ്റ്റംബർ 7 ന് ചന്ദ്രൻ്റെ 2 കിലോമീറ്റർ അടുത്തുവരെയെത്തിയ ചന്ദ്രയാൻ 2 മുൻ നിശ്ചയിച്ച പാതയിൽ നിന്നു തെന്നി മാറുകയും വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടപ്പെടുകയും ചെയ്‌തു.
- ചന്ദ്രയാൻ 2 ൻറെ ലാൻഡർ കണ്ടെത്തിയത് ഷണ്മുഖ സുബ്രഹ്മണ്യൻ ( ചെന്നൈ സ്വദേശി )
ചന്ദ്രയാൻ 1
- ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം : ചന്ദ്രയാൻ 1
- വിക്ഷേപിച്ചത് : 2008 ഒക്ടോബർ 22
- വിക്ഷേപണ സ്‌ഥലം : ശ്രീഹരിക്കോട്ട വിക്ഷേപണ വാഹനം : പി. എസ്. എൽ. വി. സി 11 (Polar Satellite Launch Vehicle) ഭാരം : 1380 കിലോഗ്രാം ആകെ ചിലവ് : 386 കോടി
- ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത് : 2008 നവംബർ 8
- ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് : 2008 നവംബർ 14
- ചന്ദ്രനെക്കുറിച്ച് പഠിക്കാൻ പേടകം വിക്ഷേപിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ.
- ചന്ദ്രയാൻ വിക്ഷേപണത്തിന് സഹായം നൽകിയ രാജ്യം: റഷ്യ
- ചന്ദ്രയാൻ പ്രവർത്തനം നിലച്ചത് : 2009 അഗസറ്റ് 28 ചന്ദ്രയാൻ 1 ക്രഷ് ലാൻഡ് ചെയ്‌ത സ്‌ഥലം അറിയപ്പെടുന്നത് ജവഹർ പോയിന്റ് എന്നാണ്
- ചന്ദ്രയാൻ 1 വിക്ഷേപിക്കുന്ന സമയത്ത് പ്രധാനമന്ത്രി മൻമോഹൻ സിംഗ്
- ചന്ദ്രയാൻ എന്നു നൽകിയത് മുൻ പ്രധാനമന്ത്രി എ ബി വാജ്പേയ്
- ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ഐ.എസ്. ആർ.ഒ. ചെയർമാൻ ജി. മാധവൻ നായർ (6th)
- ചന്ദ്രയാൻ വിക്ഷേപണ സമയത്തെ പ്രോജക്ട് ഡയറക്ടർ : അണ്ണാദുരൈ