WhatsApp Join Here
Posts

Chandra dina quiz 2024 | Lunar day quiz

പി എസ് സി മെസഞ്ചർ തയ്യാറാക്കിയ മത്സര പരീക്ഷകളിൽ ഉറപ്പായും ചോദിക്കുന്ന ചാന്ദ്രദിന ക്വിസ്സ് 


ഉപഗ്രഹങ്ങൾക്കിടയിൽ വലുപ്പത്തിൽ ചന്ദ്രൻ്റെ സ്ഥാനം എത്ര ?
  അഞ്ച് 

ചന്ദ്രന് ഒരുവട്ടം സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയം എത്ര ? 
27 ദിവസം 7 മണിക്കൂർ 43 മിനിറ്റ് .

ആദ്യമായി ചന്ദ്രനിൽ ഇറക്കിയ വാഹനം ഏത് ?
റഷ്യയുടെ ലൂണ 2 (1959ൽ)

ഭൂമിക്ക് ഒരുവട്ടം സൂര്യനെ ചുറ്റാൻ എടുക്കുന്ന സമയം എത്ര ?
365 ദിവസം

ചന്ദ്രനെ കുറിച്ചുള്ള പഠനശാഖ അറിയപ്പെടുന്നത് പേര് എന്ത് ?
സെലനോളജി

ചന്ദ്രനിൽ ദൃശ്യമാകുന്ന ആകാശത്തിന്റെ നിറം ?
കറുപ്പ്

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയത് എന്ന് ?
1969 ജൂലൈ 21 നാണ്.

ആദ്യമായി ചന്ദ്രനിൽ കാൽ കുത്തിയത് ആര് ?
നീൽ ആംസ്ട്രോംഗ്.എഡ്വിൻ ആൽഡ്രിൻ ആണ് രണ്ടാമൻ. മൈക്ക്ൾ കോളിൻസ് ആണ് വാഹനം നിയന്ത്രിച്ചത്. )

ചന്ദ്രനിൽ നിന്നുള്ള പ്രകാശം ഭൂമിയിലെത്താൻ വേണ്ട സമയം എത്ര ?
1.3 സെക്കന്റ്

ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൗത്യം ഏത് ?
ചാന്ദ്രയാൻ 1. (2008 ഒക്ടോബർ 22ന് ശ്രീഹരിക്കോട്ട യിലെ സധീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നാണ് വിക്ഷേപിച്ചത് )

ഇന്ത്യൻ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനം ഐ.എസ്.ആർ.ഒ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) സ്ഥാപിതമായത് എന്ന് ?
1969 ആഗസ്റ്റ് 15 ( ബംഗ്ലൂരാണ് ആസ്ഥാനം.)

ഇപ്പോഴത്തെ ISRO ചെയർമാൻ ആര് ?
എസ്. സോമനാഥ് 

ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ആര് ?
വിക്രം സാരാഭായി.

ഇന്ത്യയുടെ ആദ്യ ക്യത്രിമോപഗ്രഹം ?
ആര്യഭട്ട (1975 ഏപ്രിൽ 19ന് റഷ്യയിൽ നിന്നാണ് വിക്ഷേപിച്ചത്.)

ഇന്ത്യൻ ജ്യോതി ശാസ്ത്രജ്ഞൻ ആര്യഭടൻ്റെ ഓർമക്കായാണ് ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹത്തിന് ആര്യഭട്ട എന്ന് പേരിട്ടത്.

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യക്കാരൻ ആര് ?
രാകേശ് ശർമ. (1984 ൽ എട്ട് ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.)

 ആദ്യ ബഹിരാകാശ സഞ്ചാരി ആര് ?
റഷ്യയുടെ യൂറി ഗഗാറിന്. ( 1961 ഏപ്രിൽ 12 ന് വോസ്തോക്ക് 1 എന്ന വാഹനത്തിലാണ് ഗഗാറിൻ്റെ യാത്ര.)

 ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ? 
 റഷ്യയുടെ വാലന്റീന തെരഷ്കോവയാണ് (1963 ലാണ് തെരഷ്കോവയുടെ യാത്ര.)

ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യം ഏത് ?
ചന്ദ്രയാൻ 3

ചന്ദ്രയാൻ 3 യുടെ വിക്ഷേപണം നടന്നത് എന്ന് ?  2023 ജൂലൈ 14 ന്  ( ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് )

ബഹിരാകാശ പഠനങ്ങൾക്കായി അമേരിക്കയുടെ സ്ഥാപനം ഏത് ? 
നാസ ( ലോകത്തെ ഏറ്റവും വലിയ ബഹിരാകാശ സ്ഥാപനമാണ് നാസ )

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.