റിട്ടുകൾ
മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശക്തമായ ഉപകരണങ്ങളാണ്
റിട്ടുകൾ. ഭരണഘടനയുടെ 32-ാം വകു പ്പിനനുസരിച്ച് സുപ്രീം കോടതിക്കും 226-ാം വകുപ്പിനനുസരിച്ച് ഹൈക്കോടതിയ്ക്കും ഇത്തരം റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അധികാരമുണ്ട്. ഹേബിയസ് കോർപസ്, മാൻഡമസ്, പ്രൊഹിബിഷൻ, സെർഷിയോററി, ക്വോവാറന്റോ തുടങ്ങി അഞ്ച് റിട്ടുകളാണുള്ളത്.
1) ഹേബിയസ് കോർപസ്
2) മാൻഡമസ്
3) പ്രൊഹിബിഷൻ
4) സെർഷിയോററി
5) കോവാറന്റോ
ഹേബിയസ് കോർപസ്
നിങ്ങൾക്ക് ശരീരമേറ്റെടുക്കാം എന്നർത്ഥം.നിയമവിരുദ്ധമായി ഒരു വ്യക്തി യെ തടവിൽ വെക്കുന്നത് തടയാൻ ഈ റിട്ട് സഹായിക്കും.സ്വകാര്യ വ്യക്തികളോ ഭരണ കൂടമോ അന്യായമായി തടവിൽ പാർപ്പിച്ചിരിക്കുന്നവരെ കോടതിയിൽ ഹാജരാക്കാനും തടവുകൾ നിയമവിധേയമാണോ എന്ന് പരിശോധിക്കാനും ഈ റിട്ട് പ്രകാരം സാധിക്കും. ഹേബിയസ് കോർപസ് ആദ്യമായി പ്രയോഗിക്കപ്പെട്ടത് മാഗ്നാകാർട്ടയിലാണ്.
മാൻഡമസ്(Mandamus)
ഈ വാക്കിൻ്റെ അർത്ഥം ആജ്ഞ എന്നാണ്. നിയമപരമായി തങ്ങളിൽ നിക്ഷിപ്തമായ കർത്തവ്യം നിർവഹിക്കാൻ സർക്കാർ ഉദ്യോഗസ്ഥരും കീഴ്ക്കോടതി കളും വിസമ്മതിക്കുന്ന പക്ഷം അത് നിറവേറ്റാനാവ ശ്യപ്പെടാനുള്ള അധികാരം ഈ റിട്ട് വഴി ഉന്നത നീതി പീഠങ്ങൾക്കുണ്ട്.
സ്വകാര്യ വ്യക്തികൾ, പ്രസിഡൻ്റ്, ഗവർണ്ണർ എന്നിവർ ക്കെതിരെ ഈ അധികാരം പ്രയോഗിക്കാനാവില്ല.
പ്രൊഹിബിഷൻ
കീഴ്കോടതികൾ അധികാര പരിധി ലംഘിക്കുമ്പോൾ അത് തടയാൻ ഉന്നതാധികാര കോടതികൾക്ക് അധികാരം നൽകുന്നത് ഈ റിട്ടാണ് . പ്രൊഹിബിഷൻ ജുഡീഷ്യൽ, അർദ്ധ ജൂഡീഷ്യൽ സ്ഥാപന ങ്ങൾക്ക് മാത്രമേ ബാധകമാവൂ.
സെർഷിയോററി
ഒരു കേസ് കീഴ്കോടതിയിൽ നിന്നും മേൽകോടതിയിലേക്ക് മാറ്റാൻ പുറപ്പെടുവിക്കുന്ന റിട്ട് .
കോവാറന്റോ
അർഹതയില്ലാതെ, മാനദണ്ഡങ്ങൾ ലംഘിച്ച് അധികാരംകയ്യാളുകയോ പൊതു പദവികൾ വഹിക്കുകയോ ചെയ്യുമ്പോൾ അത് തടയുകയും അതിന്റെ നിയമ സാധുത പരിശോധിക്കുകയും നിയമവിരുദ്ധ മെങ്കിൽ അത്തരം വ്യക്തികളെ പ്രസ്തുത പദവിയിൽ നിന്ന് ഒഴിവാക്കാനുമുള്ള അധികാരം ഈ റിട്ടിലൂടെ ഉന്നത കോടതികൾക്കുണ്ട്.