നാമം
- പേരായ ശബ്ദമാണ് നാമം.
നാമം മൂന്നുവിധം >
- ദ്രവ്യനാമം
- ഗുണനാമം
- ക്രിയാനാമം
1.ദ്രവ്യനാമം
- ദ്രവ്യം എന്ന വാക്കിന് ധർമ്മി എന്നർത്ഥം. ധർമ്മം ഉള്ളത് ധർമ്മി. ഏതെങ്കിലുമൊരു ദ്രവ്യത്തിന്റെ (വസ്‌തുവിന്റെ) പേരിനെ കുറിക്കുന്നതാണ് ദ്രവ്യ നാമം. ജീവനുള്ളതോ ഇല്ലാത്തതോ ആയ എന്തി നെയും ഇതിൽ ഉൾപ്പെടുത്താം.
ദ്രവ്യനാമത്തെ അഞ്ചായി തിരിക്കാം.
1.സംജ്ഞാനാമം
- സംജ്ഞാനാമത്തെ ഏകനാമം എന്നു വിളിക്കുന്നു. ഒരു ആളിൻ്റെയോ സ്ഥലത്തിൻ്റെയോ വസ്തുവി ൻ്റെയോ പേരായ ശബ്ദത്തെ സംജ്ഞാനാമം എന്നു പറയുന്നു.
2.സാമാന്യനാമം
- ഇതിനെ വർഗ്ഗനാമം എന്നും പറയുന്നു. വ്യക്തി കളോ വസ്‌തുക്കളോ ചേർന്നുള്ള സമൂഹത്തെ സാമാന്യമായി പറയുവാനുപയോഗിക്കുന്ന നാമമാണ് സാമാന്യനാമം.
3.മേയനാമം
- ജാതിവ്യക്തിഭേദം കൽപ്പിക്കുവാൻ കഴിയാത്ത വസ്‌തുക്കളെ കുറിക്കുവാനുപയോഗിക്കുന്ന നാമം.
- പ്രകൃതി പ്രതിഭാസങ്ങൾ മേയനാമമാണ്.
4.സമൂഹനാമം
- ഒരു കൂട്ടത്തിന്റെ അർത്ഥം ധ്വനിപ്പിക്കുന്ന നാമം സമൂഹനാമം.
5.സർവ്വനാമം
- എല്ലാ നാമപദങ്ങൾക്കും പകരം ഉപയോഗിക്കാ വുന്ന പദങ്ങളെയാണ് സർവ്വനാമങ്ങൾ എന്നു പറയുന്നത്. ഒരേ നാമപദം ആവർത്തിക്കുന്നതു കൊണ്ടുള്ള വിരസത ഒഴിവാക്കാനാണ് സർവ്വനാമം ഉപയോഗിക്കുന്നത്.
സർവ്വനാമങ്ങളെ ഉത്തമപുരുഷൻ, മധ്യമ പുരുഷൻ, പ്രഥമപുരുഷൻ എന്നിങ്ങനെ മൂന്നായി തരം തിരിക്കുന്നു.
i)- ഉത്തമപുരുഷൻ (പറയുന്നയാൾ/വക്താവ് )
- സംസാരിക്കുന്ന ആൾ തന്നെക്കുറിച്ചു പറയൂ മ്പോൾ പേരിനു പകരം ഉപയോഗിക്കുന്ന പദങ്ങ ളാണിവ. ഞാൻ, ഞങ്ങൾ, നാം, നമ്മൾ, ഏൻ എന്നീ സർവ്വനാമങ്ങൾ ഉത്തമപുരുഷനാണ്.
ii)-മധ്യമപുരുഷൻ (കേൾക്കുന്നയാൾ/ശ്രോതാവ്)
- ഏത് ആളിനോടാണോ സംസാരിക്കുന്നത് അയാ ളുടെ പേരിനു പകരം ഉപയോഗിക്കുന്ന നാമപദ ങ്ങളാണ് മധ്യമപുരുഷൻ. നീ, നിങ്ങൾ, താൻ, താങ്കൾ എന്നീ സർവ്വനാമങ്ങൾ മധ്യമപുരുഷനിൽ ഉപയോഗിക്കുന്നു.
iii)- പ്രഥമപുരുഷൻ
- രണ്ടുപേർ തമ്മിൽ സംസാരിക്കുമ്പോൾ ആരെപ്പറ്റി അഥവാ എന്തിനെപ്പറ്റി സംസാരിക്കുന്നുവോ അതിനു പകരം ഉപയോഗിക്കുന്നതാണ് പ്രഥമ പുരുഷ സർവ്വനാമം.
2.ഗുണനാമം
- എന്തിന്റെയെങ്കിലും ഗുണത്തെ അല്ലെങ്കിൽ ധർമ്മ ത്തെ കുറിക്കുന്ന വിശേഷണത്തിൻ്റെ നാമപദമാണ് ഗുണനാമം.
3.ക്രിയാനാമം
- ഏതെങ്കിലും ക്രിയയുടെ ഭാവത്തെ കുറിക്കുന്ന നാമപദമാണ് ക്രിയാനാമം. അതായത് ഒരു ക്രിയ യിൽ നിന്നുമുണ്ടാകുന്ന നാമപദം.