ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്വിസ്
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായത്?
1885 ഡിസംബർ 28
INC രൂപീകരണ സമയത്തെ വൈസ്രോയി?
ഡഫറിൻ പ്രഭു
INC യുടെ രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം?
സുരക്ഷാ വാൽവ് സിദ്ധാന്തം
കോൺഗ്രസ് എന്ന പേര് നിർദേശിച്ചത്?
ദാദാഭായ് നവറോജി
INC യുടെ സ്ഥാപകൻ?
എ.ഒ. ഹ്യൂം
INC യുടെ ആദ്യ പ്രസിഡൻ്റ്?
ഡബ്ല്യൂ.സി. ബാനർജി
INC യുടെ ആദ്യ സെക്രട്ടറി?
അലൻ ഒക്ടേവിയൻ ഹ്യൂം
INC യുടെ ആദ്യ സമ്മേളനം നടത്താൻ തീരുമാനിച്ച സ്ഥലം?
പൂനെ (പ്ലേഗ് കാരണം മാറ്റി)
ആദ്യ സമ്മേളനം നടന്നത്?
ബോംബെ, ഗോഗുൽദാസ് തേജ്പാൽ കോളേജ്
ആദ്യ സമ്മേളനത്തിലെ പ്രതിനിധികളുടെ എണ്ണം?
72
രൂപീകരണ സമ്മേളനത്തിലെ ആദ്യ പ്രമേയം അവതരിപ്പിച്ചത്?
ജി. സുബ്രഹ്മണ്യ അയ്യർ
INC യുടെ രണ്ടാമത്തെ പ്രസിഡന്റ്?
ദാദാഭായ് നവറോജി
ആദ്യ വിദേശി പ്രസിഡന്റ്?
ജോർജ് യൂൾ
ആദ്യ മലയാളി പ്രസിഡന്റ്?
സി. ശങ്കരൻ നായർ
ഗാന്ധിജി പങ്കെടുത്ത ആദ്യ INC സമ്മേളനം?
1901 കൊൽക്കത്ത
നെഹ്‌റു പങ്കെടുത്ത ആദ്യത്തെ INC സമ്മേളനം ?
1912 ബങ്കിപ്പൂർ
മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം നടന്ന വർഷം?
1916 ലഖ്നൗ
നെഹ്റുവും ഗാന്ധിജിയും ആദ്യമായി ഒരു മിച്ചു പങ്കെടുത്ത സമ്മേളനം?
1916 ലഖ്നൗ അധ്യക്ഷൻ എസി മജൂംദാർ
മുസ്ലീം ലീഗും കോൺഗ്രസും യോജിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ച സമ്മേളനം?
1916 ലഖ്നൗ
സ്വാതന്ത്യ്രത്തിനു മുൻപ് ഏറ്റവും കൂടുതൽ INC സമ്മേളനത്തിന് വേദിയായ നഗരം?
കൊൽക്കത്ത
സ്വാതന്ത്യ്രത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾ നടന്ന നഗരം?
ന്യൂഡൽഹി
ഡൽഹി ആദ്യമായി കോൺഗ്രസ് സമ്മേളന ത്തിന് വേദിയായ വർഷം?
1928
ഗ്രാമത്തിൽ വെച്ച് നടന്ന ആദ്യ INC സമ്മേ ളനം?
ഫൈസാപൂർ (1937)
നിസ്സഹരണ പ്രസ്ഥാനത്തെ കോൺഗ്രസ് അംഗീകരിച്ച സമ്മേളനം?
1920 നാഗ്‌പൂർ
അയിത്തോച്ചാടനം പ്രധാന പരിപാടിയായി അംഗീകരിച്ച കോൺഗ്രസ് സമ്മേളനം?
1923 കാക്കിനഡ സമ്മേളനം
ഗാന്ധിജി അധ്യക്ഷനായ കോൺഗ്രസ് സമ്മേ ളനം?
1924 ബൽഗാം
ഗാന്ധിജി കോൺഗ്രസ് വിട്ടുപോയ വർഷം?
1934
പൂർണ്ണ സ്വരാജ് INC യുടെ ലക്ഷ്യമായി അംഗീ കരിച്ച സമ്മേളനം?
1929 ലാഹോർ പ്രസിഡന്റ് - ജവഹർ ലാൽ നെഹ്റു
1930 ജനുവരി 26 നെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച സമ്മേളനം?
1929 (ലാഹോർ)
പ്രവർത്തകർക്ക് ഖാദി നിർബന്ധമാക്കിയ സമ്മേളനം?
1926 ലെ ഗുവാഹട്ടി സമ്മേളനം