ഇന്ത്യയിൽ ശിശുദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ?
ജവഹർലാൽ നെഹ്റുവിൻ്റെ
ജവഹർലാൽ നെഹ്റുവിൻ്റെ ജന്മസ്ഥലം ഏതാണ് ?
അലഹബാദ് (ഉത്തർപ്രദേശ്)
ജവഹർലാൽ നെഹ്റുവിൻ്റെ ജന്മദിനം എന്നാണ് ?
1889 നവംബർ 14 (അലഹബാദ്)
അലഹബാദിൻ്റെ പുതിയ പേര് എന്ത് ?
പ്രയാഗ് രാജ്
ലോക ശിശുദിനം എന്നാണ് ?
നവംബർ 20
ജവഹർലാൽ നെഹ്റുവിന് കുട്ടികൾ നൽകിയ ഓമന പേര് എന്ത് ?
ചാച്ചാജി
നെഹ്റുവിന്റെ മാതാവിൻ്റെ പേര് എന്താണ് ?
സ്വരൂപ് റാണി
നെഹ്റുവിന്റെ പിതാവിൻ്റെ പേര് എന്താണ് ?
മോത്തിലാൽ നെഹ്റു
കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി ആര് ?
ജവഹർ ലാൽ നെഹ്റു
യു എൻ ജനറൽ അസംബ്ലിയുടെ ആദ്യ വനിതാ അധ്യക്ഷയായ നെഹ്റുവിന്റെ സഹോദരി ആര് ?
വിജയലക്ഷ്മി പണ്ഡിറ്റ്
ആധുനിക ഇന്ത്യയുടെ ശില്പി' എന്നറിയപ്പെടുന്നത് ആര് ?
ജവഹർലാൽനെഹ്റു
ജവഹർലാൽ നെഹ്റുവിന്റെ ഭരണകാലഘട്ടം ഏത് ?
1947 ആഗസ്റ്റ് 15 മുതൽ 1964 മെയ് 27 വരെ
നെഹ്റു ആദ്യമായി പ്രധാനമന്ത്രിയായ വർഷം ?
1947 ഓഗസ്റ്റ് 15
1947 ഓഗസ്റ്റ് 14-ന് അർദ്ധരാത്രിയിൽ പാർലമെന്റിലെ ദർബാർ ഹാളിൽ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗം ?
വിധിയുമായുള്ള കൂടിക്കാഴ്ച
ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത് ?
1912 ബന്ദിപൂർ സമ്മേളനം
“ഭയത്തിന്റെയും വെറുപ്പിൻ്റെയും മേൽ വിജയം നേടിയ മനുഷ്യൻ" എന്ന് നെഹ്റുവിനെ പറ്റി പറഞ്ഞത് ആര് ?
വിൻസ്റ്റൺ ചർച്ചിൽ
ജവഹർലാൽ നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം ഏത് ?
1912 ബന്ദിപൂർ സമ്മേളനം
നെഹ്റുവിനെ 'ഋതുരാജൻ' എന്ന് വിശേഷിപ്പിച്ചത് ആര് ?
രവീന്ദ്രനാഥടാഗോർ
നെഹ്റു വിദ്യാഭ്യാസവശ്യാർത്ഥം എത്രാമത്തെ വയസ്സിലാണ് ഇംഗ്ലണ്ടിലേക്ക് പോയത് ?
പതിനാറാമത്തെ വയസ്സിൽ
'ജവഹർ' എന്ന അറബി പദത്തിന്റെ അർത്ഥം എന്ത് ?
അമൂല്യമായ രത്നം
ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യൻ ഗെയിംസ് എന്ന പേര് നൽകിയതാര് ?
ജവഹർലാൽ നെഹ്റു
'ഇന്ത്യയുടെ രത്നം' എന്ന് നെഹ്റു വിശേഷിപ്പിച്ച സംസ്ഥാനം ഏത് ?
മണിപ്പൂർ
നെഹ്റുവിൻറെ പ്രശസ്‌ത പുസ്തകമായ 'ഇന്ത്യയെ കണ്ടെത്തൽ' നെ ആധാരമാക്കി 'ഭാരത് ഏക് ഖോജ്' എന്ന ടിവി സീരീസ് നിർമിച്ച് സംവിധാനം ചെയ്‌തത് ആരാണ് ?
ശ്യാം ബെനഗൽ
നെഹ്റു ട്രോഫി വള്ളം കളിയുടെ പഴയ പേര് എന്താണ് ?
പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി
ജവഹർലാൽ നെഹ്‌റുവിന് ഭാരതരത്നം ലഭിച്ച വർഷം ?
1955
നെഹ്റു അധ്യക്ഷത വഹിച്ച ആദ്യത്തെ കോൺഗ്രസ് സമ്മേളനം ഏത് ?
ലാഹോർ സമ്മേളനം (1929)
WhatsApp
Join Here