കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ ജോലി. നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോൾ അസിസ്റ്റന്റ് തസ്തികയിലേക്ക് പുതിയ റിക്രൂട്ട്മെൻ്റ് വിളിച്ചിട്ടുണ്ട്. ആകെ 500 ഒഴിവുകളാണുള്ളത്. ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാർഥികൾക്ക് നവംബർ 11 വരെ ഓൺലൈൻ അപേക്ഷ നൽകാം.
തസ്തിക/ഒഴിവ്നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ അസിസ്റ്റന്റ് റിക്രൂട്ട്മെന്റ്. ആകെ 500 ഒഴിവുകൾ. കേരളത്തിലും ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ശമ്പളംതെരഞ്ഞെടുക്കപ്പെടുന്നവർക്ക് 39,000 രൂപ ശമ്പളമായി ലഭിക്കും.
പ്രായപരിധി21 വയസ് മുതൽ 30 വയസ് വരെ. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യതഅംഗീകൃത സർവകലാശാലക്ക് കീഴിൽ ഡിഗ്രി. ജോലിക്കായി അപേക്ഷിക്കുന്ന സ്ഥലത്തെ മാതൃഭാഷ അറിഞ്ഞിരിക്കണം.
അപേക്ഷ ഫീസ്ജനറൽ, ഒബിസിക്കാർക്ക് 850 രൂപ. മറ്റുള്ളവർക്ക് 100 രൂപ.
അപേക്ഷിക്കുന്ന വിധംഉദ്യോഗാർഥികൾക്ക് കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് കമ്പനി വെബ്സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുൻപായി താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം കാണുക.
അപേക്ഷിക്കാൻ | Click |