1. 2024 നവംബർ 14 ന് ജവഹർലാൽ നെഹ്റുവിന്റെ എത്രാമത്തെ ജന്മവാർഷികമാണ് ?
(a) 135
(b) 110
(c) 106
(d) 102
ഉത്തരം : (a) 135
2. ആരുടെ ജന്മദിനമാണ് ഇന്ത്യയിൽ ശിശുദിനമായി ആഘോഷിക്കുന്നത് ?
(a) മഹാത്മാഗാന്ധി
(b) ജവഹർലാൽ നെഹ്റു
(c) ഭാഗത് സിംഗ്
(d) ശ്രീ നാരായണ ഗുരു
ഉത്തരം : (b) ജവഹർലാൽ നെഹ്റു
3. ജവഹർലാൽ നെഹ്റുവിനെ കുട്ടികൾ സ്നേഹപൂർവം വിളിച്ചിരുന്ന പേര് എന്താണ് ?
(a) നേതാജി
(b) ചാച്ചാജി
(c) ബാപ്പുജി
(d) ബബ്ലു
ഉത്തരം : (b) ചാച്ചാജി
4. ഇന്ത്യയിൽ ആദ്യമായി ശിശു ദിനം ആഘോഷിച്ചത് ഏതു വർഷമാണ് ?
(a) 1956
(b) 1964
(c) 1992
(d)1960
ഉത്തരം : (a) 1956
5. ആഗോള ശിശുദിനം എന്നാണ് ആഘോഷിക്കുന്നത് ?
(a) നവംബർ 20
(b) ജനുവരി 12
(c) ഡിസംബർ 02
(d) സെപ്റ്റംബർ 20
ഉത്തരം : (a) നവംബർ 20
6. ജവഹർലാൽ നെഹ്റു ജനിച്ചത് എന്നാണ് ?
(a) 1856 നവംബർ 20
(b) 1889 നവംബർ 14
(c) 1992 ജനുവരി 14
(d) 1896 ആഗസ്റ്റ് 03
ഉത്തരം : (b) 1889 നവംബർ 14
7. ജവഹർലാൽ നെഹ്റു എത്ര വർഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു ?
(a) 5 വർഷം
(b) 12 വർഷം
(c) 17 വർഷം
(d) 8 വർഷം
ഉത്തരം : (c) 17 വർഷം
8. ജവഹർലാൽ നെഹ്റുവിന്റെ പിതാവിന്റെ പേര് എന്തായിരുന്നു ?
(a) മോത്തിലാൽ നെഹ്റു
(b) ഗംഗാധർ നെഹ്റു
(c) ലക്ഷ്മി നാരായണ നെഹ്‌റു
(d) രാജീവ് ഗാന്ധി
ഉത്തരം : (a) മോത്തിലാൽ നെഹ്റു
9. ജവഹർലാൽനെഹ്റു അന്തരിച്ചത് എന്നാണ് ?
(a) 1964 മെയ് 27
(b) 1972 മാർച്ച് 03
(c) 1957 ജനുവരി 26
(d) 1962 ആഗസ്റ്റ് 05
ഉത്തരം : (a) 1964 മെയ് 27
10. ജവഹർലാൽ നെഹ്റു ജനിച്ചത് എവിടെയാണ് ?
(a) കാൺപൂർ
(b) കൽക്കട്ട
(c) അലഹബാദ്
(d) ഡൽഹി
ഉത്തരം : (c) അലഹബാദ്
11. ജവാഹർലാൽ നെഹ്റുവിന്റെ ഉദ്യോഗം എന്തായിരുന്നു ?
(a) ബിസിനസ്
(b) പത്രപ്രവർത്തകൻ
(c) വക്കീൽ
(d) പോലീസ്
ഉത്തരം : (c) വക്കീൽ
12. ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം എവിടെയാണ് ?
(a) ഏകാന്താസ്ഥൽ
(b) ശാന്തിവനം
(c) രാജ്ഘട്ട്
(d) ശക്തിസ്ഥൽ
ഉത്തരം : (b) ശാന്തിവനം
13. ജവഹർലാൽ നെഹ്റു വക്കീൽ പഠനം നടത്തിയത് എവിടെയാണ് ?
(a) ലണ്ടൻ
(b) പാരീസ്
(c) കൊൽക്കത്ത
(d) മുംബൈ
ഉത്തരം : (a) ലണ്ടൻ
14. ജവഹർലാൽനെഹ്റു മഹാത്മാഗാന്ധിയെ ആദ്യമായി കാണുന്നത് എന്നാണ് ?
(a) 1926
(b) 1916
(c) 1934
(d) 1928
ഉത്തരം : (b) 1916
15. താഴെപ്പറയുന്നവയിൽ നെഹ്റു ആരംഭിച്ച പത്രം ഏതാണ് ?
(a) ഇന്ത്യൻ ഒപ്പീനിയൻ
(b) നാഷണൽ ഹെറൾഡ്
(c) വോയ്സ് ഓഫ് ഇന്ത്യ
(d) കോമൺ വീൽ
ഉത്തരം : (b) നാഷണൽ ഹെറൾഡ്