WhatsApp Join Here
Posts

ബഷീർ ദിന ക്വിസ് 2024 | Basheer Dina Quiz LP UP HSS

 പി എ സി മെസൻജർ തയ്യാറാക്കിയ ബഷീർ ദിന ക്വിസ് 2024 സെറ്റ് - 2


 

വൈക്കം മുഹമ്മദ് ബഷീർ [1908-1994]

  • ജനനസ്ഥലം : തലയോലപ്പറമ്പ്, വൈക്കം
  • ബേപ്പൂർ സുൽത്താൻ എന്ന് അറിയപ്പെടുന്നു 
  • നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യ സമര സേനാനി എന്നീ നിലകളിൽ പ്രശസ്ത‌ൻ.
  • മലയാള സാഹിത്യത്തിലെ നിത്യ വിസ്‌മയം എന്നും വിശേഷിപ്പിക്കാറുണ്ട്.
  • കോഴിക്കോട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയി ലിലായ വർഷം - 1930
  • ബഷീർ ആദ്യകാല കൃതികൾ രചിച്ചിരുന്ന പത്രം - ഉജ്ജീവനം
  • ബഷീർ സ്വീകരിച്ചിരുന്ന തൂലികാനാമം - പ്രഭ
  • ബഷീറിൻ്റെ ആത്മകഥാപരമായ കൃതി ഓർമ്മയുടെ അറകൾ
  • ബഷീറിന്റെ ആദ്യ കൃതി - പ്രേമലേഖനം
  • ബഷീർ രചിച്ച ഏക നാടകം - കഥാബീജം
  • ബഷീർ രചിച്ച ബാലസാഹിത്യ കൃതി - സർപ്പയജ്ഞം
  • ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് - ബാല്യകാല സഖി
  • ബഷീറിൻ്റെ എടിയെ ആരുടെ ആത്മകഥയാണ് - ഫാബി ബഷീർ ( ബഷീറിൻ്റെ ഭാര്യ)
  • ബഷീർ മരണപ്പെട്ടത് - 1994 ജൂലൈ 5
  • ബാല്യകാല സഖി എന്ന സിനിമ സംവിധാനം ചെയ്ത‌ത് ആര് - പ്രമോദ് പയ്യന്നൂർ
  • ബഷീർ എഴുത്തും ജീവിതവും എന്ന കൃതി രചിച്ചത് -  ഇ. എം.അഷ്റഫ്
  • ബഷീർ രചിച്ച രണ്ട് തിരക്കഥകൾ - ഭാർഗവീനിലയം (1964), ബാല്യകാല സഖി (1967)
  • 1993 വള്ളത്തോൾ അവാർഡ് ബഷീർ ആരുമായിട്ടാണ് പങ്കിട്ടത്  - ബാലാമണിയമ്മ
  • മമ്മൂട്ടിക്ക് ദേശിയ അവാർഡ് ലഭിച്ച മതിലുകൾ സിനിമ സംവിധാനം ചെയ്‌തത് - അടൂർഗോപാലകൃഷ്ണൻ
  • വെളിച്ചത്തിനെന്തു വെളിച്ചം  എന്ന പ്രയോഗം ഏത് കൃതിയിലേതാണ്  - ൻ്റെപ്പൂപ്പക്കൊരാനെണ്ടേർന്ന്
  • ബഷീർ ചോദ്യങ്ങളും ഉത്തരങ്ങളും രീതിയിൽ രചിച്ച കൃതി - നേരും നുണയും
  • ഒരു സഹ പ്രവർത്തകനെ കുറിച്ച് ബഷീർ ഒരു ഗ്രന്ഥം തന്നെ എഴുതിയിട്ടുണ്ട് ആരാണ് അദ്ദേഹം - എം.പി.പോൾ
  • ബഷീറുമായി ബന്ധപ്പെട്ട മരം - മാംഗോസ്റ്റിൻ
  • ബഷീറിന്റെ മരണശേഷം പ്രസിദ്ധീകരിച്ച കൃതി - പ്രേംപാറ്റ
  • ബഷീർ ഏകാന്ത വീഥിയിലെ അവധൂതൻ എന്ന കൃതി രചിച്ചത്  - എം.കെ സാനു
  • നാരായണി എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് - മതിലുകൾ
  • ബഷീറിന്റെ ആകാശങ്ങൾ എന്ന കൃതി രചിച്ചത് - പെരുമ്പടവം ശ്രീധരൻ
  • ആകാശമിഠായി കഥാപാത്രമായ നോവൽ-പ്രേമലേഖനം
  • പ്രേമലേഖനം ചലച്ചിത്രമാക്കിയപ്പോൾ സംവിധാനം നിർവഹിച്ചത് - പി.എ. ബക്കർ 1985
  • എട്ടുകാലി മമ്മൂഞ് എന്ന കഥാപാത്രം ഏത് നോവലിലെതാണ്  - ആനവാരിയും പൊൻകുരിശും

പ്രധാന കൃതികൾ

നോവലുകൾ

  • ബാല്യകാല സഖി (1944)
  • പാത്തുമ്മയുടെ ആട് (1959)
  • ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന് (1951)
  • മാന്ത്രികപ്പൂച്ച (1968)
  • താരാസ്പെഷ്യൽസ് (1968)
  • പ്രേമ ലേഖനം(1943)
  • ജീവിതനിഴൽപ്പാടുകൾ(1954)
  • ആനവാരിയും പൊൻകുരിശും (1953)
  • സ്ഥലത്തെ പ്രധാന ദിവ്യൻ(1951)
  • മുച്ചീട്ടുകളിക്കാരൻറെ മകൾ (1951)
  • മരണത്തിൻറെ നിഴലിൽ (1951)
  • ശബ്ദങ്ങൾ (1947)
  • മതിലുകൾ(1965)

ചെറുകഥകൾ

  • ആനപ്പൂട (1975)
  • ജന്മദിനം (1945)
  • വിശപ്പ് (1954)
  • വിശ്വവിഖ്യാതമായ മൂക്ക് (1954)
  • ഓർമ്മക്കുറിപ്പ് (1946)
  • പാവപ്പെട്ടവരുടെ വേശ്യ( 1952)
  • ഭൂമിയുടെ അവകാശികൾ (1977)
  • ചിരിക്കുന്ന മരപ്പാവ(1975)
  • വിഡ്ഢികളുടെ സ്വർഗം (1948)
  • യാ ഇലാഹി
  • പ്രേം പാറ്റ (മരണാനന്തരം 2000)
  • ശിങ്കിടിമുങ്കൻ
  • നേരും നുണയും
  • നൂറുരൂപാ നോട്ട്

മറ്റ് കൃതികൾ

  • ഓർമ്മയുടെ അറകൾ(ഓർമ്മകുറുപ്പ്)
  • കഥാബീജം (നാടകം)
  • അനർഘ നിമിഷം

പ്രധാന പുരസ്കാരങ്ങൾ

  • ഇന്ത്യാ ഗവൺമൻ്റിൻ്റെ പത്മശ്രീ ലഭിച്ചത് -1982
  • കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് - 1970 (ആദ്യ മലയാളി)
  • കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് - 1981
  • സംസ്കാരദീപം അവാർഡ് -1987
  • പ്രേംനസീർ അവാർഡ് -1992
  • പ്രഥമ ലളിതാംബിക അന്തർജ്ജനം അവാർഡ് - 1992
  • മുട്ടത്തുവർക്കി അവാർഡ് - 1993
  • വള്ളത്തോൾ പുരസ്‌കാരം- 1993

  1. ബഷീറിനെ മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്‌കാരത്തിന് അർഹനാക്കിയ സിനിമ - മതിലുകൾ (1989
  2. അമ്മ (കഥാസമാഹാരം ഓർമ്മകുറുപ്പ് ) - ബഷീർ (ഉമ്മാ,ഞാൻ ഗാന്ധിജിയെ തൊട്ട് ! എന്ന അനുഭവം തന്റെ അമ്മയോട് പറയുന്നത് ഈ കൃതിയിലാണ്)
  3. എന്നെ പ്രസവിച്ച എൻ്റെ അമ്മ എന്നെ പ്രതീക്ഷിക്കുന്നത് പോലെ ഭാരതവും എന്നെ പ്രതീക്ഷിക്കുന്നില്ലേ ദേശ സ്നേഹം ഉളവാക്കുന്ന ഈ വരികൾ - ബഷീർ ( ഓർമ്മകുറുപ്പ്)
  4. ബഷീർ എന്ന ബല്യ ഒന്ന് എന്ന കവിത രചിച്ചത് - വിഷ്ണു‌ നാരായണൻ നമ്പൂതിരി
  5. എ. വിൻസെന്റ് സംവിധാനം ചെയ്ത ഭാർഗവി നിലയം എന്ന മലയാള ചലച്ചിത്രം ബഷീറിന്റെ ഏത് ചെറുകഥയെ ആസ്‌പദമാക്കിയുള്ളതാണ് - നീല വെളിച്ചം

Post a Comment

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.
AdBlock Detected!
We have detected that you are using adblocking plugin in your browser.
The revenue we earn by the advertisements is used to manage this website, we request you to whitelist our website in your adblocking plugin.
Site is Blocked
Sorry! This site is not available in your country.